മനാമ > സൗദി സന്ദര്‍ശനം പൂര്‍ത്തിയാക്കി റഷ്യന്‍ പ്രസിഡന്റ് വ്ലാഡിമർ പുടിന് ചൊവ്വാഴ്ച യുഎഇയിലെത്തും. അബുദാബി കിരീടാവകാശിയും യുഎഇ ഉപസര്‍വസൈന്യാധിപനുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനുമായി ഉഭയകക്ഷി വിഷയങ്ങളില്‍ ചര്‍ച്ച ചെയ്യും. ആണവ, ബഹിരാകാശ മേഖലകള്‍ ഉള്‍പ്പെടെ 15 സുപ്രധാന കരാറുകളില്‍ ഇരുരാജ്യങ്ങളും ഒപ്പുവെക്കും. തിങ്കളാഴ്ച വൈകീട്ടാണ് പുടിന് സൗദിയില്‍ എത്തിയത്. തലസ്ഥാനമായ റിയാദിലെ അല്‍ യമാമ കൊട്ടാരത്തില്‍ സൗദി ഭരണാധികാരി സല്മാന് രാജാവും കിരീടവകാശി മുഹമ്മദ് ബില്‍ സല്‍മാനും പുടിനെ വരവേറ്റു. ഇവരുവരുമായി പുടിന് ചര്‍ച്ച നടത്തി.
അല്‍ യമാമ കൊട്ടാരത്തില്‍ ചര്‍ച്ചയില്‍ സല്മാന് രാജാവും പുടിനും സൗദിറഷ്യ ബന്ധത്തിലെ ഗുണപരമായ വളര്‍ച്ച വിലയിരുത്തി. സൗദിയുമായി കഴിഞ്ഞ 90 വര്‍ഷമായി തുടരുന്ന ഉഭയക്ഷി ബന്ധം ശക്തമാക്കാന്‍ പ്രതിജ്ഞാബദ്ധമാണെന്ന് പുടിന് പറഞ്ഞു. മധ്യപൗരസ്ത്യ ദേശത്തിന്റെ സ്ഥിരതക്ക് സൗദിറഷ ന് സഹകരണം പ്രധാമാണെന്നും പുടിന് പറഞ്ഞു. പുടിന് ന്റെ സന്ദര്‍ശനം ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തമാക്കാനുള്ള വലിയ അവസരമാണെന്ന് സല്മാന് രാജാവ് വ്യക്തമാക്കി.
പുടിന്റെ സന്ദര്‍ശനത്തിനിടെ വിവിധ മേഖലകളില്‍ 200 കോടി ഡോളറിലധികം വരുന്ന കരാറുകള്‍ ഒപ്പുവെച്ചു. ഒപെകും സ്വതന്ത്ര ഉല്‍പ്പാദക രാജ്യങ്ങളും തമ്മിലുള്ള ഉല്‍പ്പാദന കരാറും ഇരു രാജ്യങ്ങളും ചര്‍ച്ച ചെയ്തു. എണ്ണ ഉല്പാദനം കുറക്കുന്നതിന് ഒപെക്കുമായുള്ള കരാര്‍ ദീര്‍ഘിപ്പിക്കാന്‍ കഴിഞ്ഞ ജൂണ്‍ അവസാനം സൗദിയും റഷ്യയും ധാരണയിലെത്തിയിരുന്നു. ലോകത്തിലെ ഏറ്റവും വലിയ പെട്രോളിയം ഉല്‍പ്പാദകരാണ് രണ്ടു രാജ്യങ്ങളും. എണ്ണ വിലയിടിവ് തടയാന്‍ ലക്ഷ്യമിട്ട് ഉല്‍പ്പാദനം കുറക്കാനുള്ള കരാര്‍ ദീര്‍ഘിപ്പിക്കുന്നതിന് സൗദിക്കൊപ്പം നിലകൊള്ളുമെന്നും പുടിന് വ്യക്തമാക്കിയിരുന്നു.
ഊര്‍ജ, കാര്‍ഷിക, വ്യവസായ, സൈനിക മേഖലകളില്‍ സഹകരണം ശക്തമാക്കുന്നതും സിറിയ, യെമന്‍ പ്രശ്നങ്ങളും പലസ്തീന് പ്രശ്നത്തിന് പരിഹാരം കാണാനുള്ള ശ്രമങ്ങളും ഗള്‍ഫ് മേഖല നേരിടുന്ന വെല്ലുവിളികളും ചര്‍ച്ചയായി. കിരീടവകാശി സല്മാന് രാജകുമാരുമായുള്ള ചര്‍ച്ചയില്‍ റഷ്യയും സൗദിയും മേഖലയിലെയും അന്താരാഷ്ട്ര രംഗത്തെയും സംഘര്‍ഷങ്ങള്‍ പരിഹരിക്കാന്‍ സഹകരിക്കുന്നതായി പുടിന് വ്യക്തമാക്കി. യെമന്‍ പ്രശ്നവും ഇരുവരും ചര്‍ച്ച ചെയ്തു.
12 വര്‍ഷത്തിനുശേഷം ആദ്യമായാണ് പുടിന് സൗദി സന്ദര്‍ശിക്കുന്നത്. ഇതിനുമുന്‍പ് 2007 ഫെബ്രുവരിയിലാണ് പുടിന് സൗദി സന്ദര്‍ശിച്ചത്. 2017 ല്‍ സല്മാന് രാജാവ് റഷ്യ സന്ദര്‍ശിച്ചു. വിവിധ മേഖലകളില്‍ സൗദി-റഷ്യ ബന്ധം സമീപ കാലത്ത് ശക്തമായിട്ടുണ്ട്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..