ന്യൂയോർക്ക്
തന്റെ ഉടമസ്ഥതയിലുള്ള ഫോക്സ് ന്യൂസിന്റെ അവതാരകരിൽ ചിലർ 2020ലെ അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വ്യാജ അവകാശവാദങ്ങൾ ഉയർത്തിയിരുന്നതായി മാധ്യമകോര്‍പറേറ്റ് ഭീമന്‍ റൂപെർട്ട് മർഡോക്. എന്നാൽ, തെരഞ്ഞെടുപ്പിൽ വ്യാപക ക്രമക്കേട് ഉണ്ടായതായ മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ അവകാശവാദത്തെ പിന്തുണച്ചിട്ടില്ലെന്നും പറഞ്ഞു. ബാലറ്റ് സാങ്കേതിക കമ്പനിയായ ഡോമിനിയൻ വോട്ടിങ് സിസ്റ്റംസ് നൽകിയ മാനനഷ്ടക്കേസിന്റെ ഭാഗമായാണ് മർഡോക്കിന്റെ മൊഴി രേഖപ്പെടുത്തിയത്. ചില അവതാരകരുടെ പ്രസ്താവന ദുർവ്യാഖ്യാനം ചെയ്തതായും ബാലറ്റ് കമ്പനിയെ അവഹേളിക്കാൻ ഉദ്ദേശിച്ചിരുന്നില്ലെന്നും മർഡോക് പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..