11 July Saturday

‘എന്റെ കെട്ടിടം കത്തിച്ചോട്ടെ, നീതി നടപ്പായാൽ മതി’

വെബ് ഡെസ്‌ക്‌Updated: Monday Jun 1, 2020


വാഷിങ്‌ടൺ
‘എന്റെ കെട്ടിടം കത്തിച്ചോട്ടെ, നീതി നടപ്പായാൽ മതി.’ മിനിയാപൊളിസിൽ ഇന്ത്യൻ  ഹോട്ടൽ നടത്തുന്ന നാൽപ്പത്തിരണ്ടുകാരനായ റുഹേൽ ഇസ്ലാമിന്റെ വാക്കുകളാണിത്‌.  ജോർജ്‌‌ ഫ്ലോയിഡിന്റെ കൊലപാതകത്തെത്തുടർന്ന്‌ പ്രതിഷേധക്കാർ‌ മിനിയാപൊളിസിലെ  പൊലീസ്‌ ആസ്ഥാനം കത്തിച്ചപ്പോൾ സമീപമുള്ള റുഹേലിന്റെ ഗാന്ധിമഹൽ ഹോട്ടലും കത്തിയമർന്നു. എങ്കിലും ഫ്ലോയിഡിന്റെ മരണത്തിനുകാരണക്കാരായ പൊലീസുകാർ ശിക്ഷിക്കപ്പെടുന്നതുവരെ എന്തും സഹിക്കാൻ തയ്യാറാണെന്ന ഉറച്ച നിലപാടിലാണ്‌ റുഹേലും കുടുംബവും.

റുഹേലിന്റെ മകൾ പതിനെട്ടുകാരിയായ ഹഫ്‌സ ഇസ്ലാം ഫെയ്‌സ്‌ബുക്കിൽ ഇക്കാര്യം കുറിച്ചപ്പോഴാണ്‌  സ്വന്തം നഷ്ടം മറന്ന് റുഹേൽ‌ പ്രതിഷേധത്തോട്‌ ഐക്യദാർഢ്യം പ്രഖ്യാപിച്ച ‌സംഭവം പുറത്തറിയുന്നത്‌.

2008ലെ ആഗോളമാന്ദ്യത്തിനിടെയാണ്‌ ഹോട്ടൽ ആരംഭിച്ചത്‌. മഹാത്മാ ഗാന്ധിയോടുള്ള ആദരസൂചകമായി ഹോട്ടലിന്‌ ഗാന്ധിമഹലെന്ന പേരും നൽകി. പ്രതീക്ഷ കൈവിടുന്നില്ല. ഹോട്ടൽ  വീണ്ടും നിർമിക്കും. സമാധാനപരമായ പ്രതിഷേധങ്ങളെ മാത്രമേ ഞാൻ പിന്തുണയ്ക്കുന്നുള്ളു. എന്നാൽ, ഇപ്പോഴത്തെ തലമുറയ്ക്ക്‌ ദേഷ്യം കൂടുതലാണ്‌. അതിനുകാരണവുമുണ്ട്’‌–- റുഹേൽ  പറഞ്ഞു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top