ലൊസ് ആഞ്ചലസ്
കൗമാരത്തിൽ തങ്ങളുടെ നഗ്നത ചിത്രീകരിച്ചതിന് നിർമാതാക്കൾക്കെതിരെ 55 വർഷത്തിനുശേഷം പരാതി നൽകി താരങ്ങൾ. 1968ൽ ഫ്രാങ്കോ സെഫിറെലി സംവിധാനം ചെയ്‌ത റോമിയോ ആൻഡ് ജൂലിയറ്റിലെ അഭിനേതാക്കൾ ഒലീവിയ ഹസിയും (71) ലിയോനാഡ് വൈറ്റിങ്ങുമാണ് (72) പാരാമൗണ്ട് പിക്‌ചേഴ്‌സിനെതിരെ ലൈംഗിക ചൂഷണത്തിന് പരാതി നൽകിയത്.
ജൂലിയറ്റിന്റെ വേഷം ചെയ്‌ത ഒലീവിയക്ക് പതിനഞ്ചും റോമിയോയുടെ വേഷം ചെയ്‌ത ലിയോനാഡിന് പതിനാറുമായിരുന്നു ചിത്രീകരിക്കുമ്പോൾ പ്രായം. കിടപ്പറരംഗത്തില്‍ തെറ്റിദ്ധരിപ്പിച്ച് നഗ്നത ചിത്രീകരിച്ചെന്നാണ് പരാതി. 500 ദശലക്ഷം ഡോളർ (ഏകദേശം നാലായിരം കോടി രൂപ) നഷ്ടപരിഹാരം വേണമെന്നാണ് ആവശ്യം.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..