29 May Friday

പാക്‌ താലിബാൻ ഉപനായകൻ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു

വെബ് ഡെസ്‌ക്‌Updated: Saturday Feb 8, 2020

പ്രതീകാത്മക ചിത്രം

പെഷാവർ >  തെഹ്‌രീകെ താലിബാൻ പാകിസ്ഥാൻ എന്ന പാക്‌ താലിബാന്റെ ഉപനായകനായ ഷെയ്‌ഖ്‌ ഖാലിദ്‌ ഹഖാനിയും ഉറ്റ വിശ്വസ്‌തനായ ഖാരി സൈഫുള്ള പെഷവാരിയും അഫ്‌ഗാനിസ്ഥാനിൽ സുരക്ഷാ ഭടന്മാരുമായുണ്ടായ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു.

 ജനുവരി 31 നാണ്‌ ഇവർ കൊല്ലപ്പെട്ടതെന്ന്‌ തീവ്രവാദ സംഘടനകളുടെ ആശയവിനിമയങ്ങൾ നിരീക്ഷിക്കുന്ന ‘സൈറ്റ്‌’ സംഘം റിപ്പോർട്ട്‌ ചെയ്‌തു. അഫ്‌ഗാനിസ്ഥാനിൽ ഒരു ദൗത്യത്തിനിടെയാണ്‌ കൊല്ലപ്പെട്ടത്‌ എന്നാണ്‌ പാക്‌ താലിബാൻ പറയുന്നത്‌. അഫ്‌ഗാൻ താലിബാൻ ഘടകമായ ഹഖാനി ശൃംഖലയുമായി ഖാലിദ്‌ ഹഖാനിക്ക്‌ ബന്ധമില്ലെന്നാണ്‌ കരുതപ്പെടുന്നത്‌.


പ്രധാന വാർത്തകൾ
 Top