20 February Wednesday

ഭീഷണി: പാക‌് വനിതകളുടെ സൈക്കിൾ റാലി ഒഴിവാക്കി

വെബ് ഡെസ്‌ക്‌Updated: Sunday Jan 20, 2019

ഭീകറാച്ചി> പെഷവാറിൽ സംഘടിപ്പിക്കാനിരുന്ന സ‌്‌ത്രീകളുടെ സൈക്കിൾ റാലി മതവാദികളുടെ ഭീഷണിയെത്തുടർന്ന‌് ഒഴിവാക്കി. വനിതാ സംഘടനയായ സമജവദൂൻ ശനിയാഴ‌്ച നടത്താനിരുന്നത‌് രാജ്യത്തെ ആദ്യ സ‌്ത്രീ സൈക്കിൾ റാലിയാണ‌്.  പ്രതിഷേധവുമായെത്തുമെന്നായിരുന്നു മതസംഘടനകളായ ജാമിയാത്ത‌് ഉലമ ഇസ‌്ലാം ഫസലും ജമാ അത‌് ഇസ്ലാമും അറിയിച്ചത‌്. ട്രാൻസ‌് വനിതകളടക്കം 35 പേർ റാലിയിൽ അണിചേരാൻ രജിസ്റ്റർ ചെയ‌്തിരുന്നു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top