ഇസ്ലാമാബാദ്> സുപ്രീംകോടതി ചീഫ് ജസ്റ്റിസിന്റെ അധികാരം പരിമിതപ്പെടുത്തുന്ന ബിൽ പാകിസ്ഥാനിൽ നിയമമായി. പാർലമെന്റ് പാസാക്കിയ ബിൽ ഗസറ്റിൽ പ്രസിദ്ധീകരിച്ചു. ഇതോടെ സുപ്രീം കോർട്ട് പ്രാക്ടീസ് ആൻഡ് പ്രൊസീജിയർ ബിൽ വെള്ളിയാഴ്ചമുതൽ നിലവിൽവന്നതായി നാഷണൽ അസംബ്ലി വക്താവ് അറിയിച്ചു.
നിയമം നടപ്പാക്കുന്നത് നിർത്തിവച്ച സുപ്രീംകോടതി ഉത്തരവും മറികടന്നാണ് പാർലമെന്റ് നിയമനിർമാണവുമായി മുന്നോട്ടുപോയത്. സ്വമേധയാ കേസ് എടുക്കാനുള്ള ചീഫ് ജസ്റ്റിസിന്റെ അധികാരമാണ് ഇതോടെ ഇല്ലാതായത്. പാർലമെന്റ് രണ്ടുവട്ടം പാസാക്കിയിട്ടും ബില്ലിൽ ഒപ്പിടാൻ പ്രസിഡന്റ് ആരിഫ് ആൽവി വിസമ്മതം അറിയിച്ചിരുന്നു. പാകിസ്ഥാനിൽ പാർലമെന്റും ജുഡീഷ്യറിയും തമ്മിൽ കടുത്ത സംഘർഷം നിലനിൽക്കുകയാണ്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..