20 September Friday

പാക്‌ ബഹിരാകാശ യാത്രിക പറയുന്നു..'ചാന്ദ്രയാൻ 2 ദക്ഷിണേഷ്യയുടെ കുതിച്ചുചാട്ടം'

വെബ് ഡെസ്‌ക്‌Updated: Tuesday Sep 10, 2019

കറാച്ചി > ചാന്ദ്രയാൻ രണ്ട് ദൗത്യത്തിൽ ഇന്ത്യയെയും ഐഎസ്‌ആർഒയെയും പ്രശംസിച്ച്‌ പാകിസ്ഥാന്റെ ആദ്യ ബഹിരാകാശയാത്രിക നമീറ സലിം. ‘ചാന്ദ്രയാൻ 2 ദക്ഷിണ ഏഷ്യയുടെ വലിയ കുതിച്ചുചാട്ടമാണ്‌. ഇന്ത്യക്ക്‌ മാത്രമല്ല, ആഗോള ബഹിരാകാശപര്യവേഷണങ്ങൾക്ക്‌ അഭിമാനമാണ്‌. മേഖലയിൽ ദക്ഷിണേഷ്യ നടത്തുന്ന പ്രവർത്തനങ്ങൾ മികച്ചതാണ്‌. ഏതു രാജ്യം എന്നതിൽ പ്രസക്തിയില്ല, നമീറ പറഞ്ഞു. സ്വകാര്യ സ്ഥാപനമായ വെര്‍ജിന്‍ കമ്പനിയുടെ ഭാ​ഗമായാണ് നമീറ ബഹിരാകാശയാത്ര നടത്തിയത്.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top