25 August Sunday

2018ൽ ലോകമെമ്പാടും 82 കോടി ആളുകള്‍ പട്ടിണിയിലായിരുന്നെന്ന് യുഎന്‍ വെളിപ്പെടുത്തല്‍

വെബ് ഡെസ്‌ക്‌Updated: Wednesday Jul 17, 2019

ന്യൂയോര്‍ക്ക്> പോയവര്‍ഷം ലോകമെമ്പാടും 82 കോടി ആളുകള്‍ പട്ടിണിയിലായിരുന്നുവെന്ന് ഐക്യരാഷ്ട്രസംഘടനയുടെ റിപ്പോര്‍ട്ട്. തുടര്‍ച്ചയായി മൂന്നാം വര്‍ഷവും പട്ടിണിക്കാരുടെ എണ്ണത്തില്‍ വര്‍ധനയുണ്ടായി. മതിയായ ഭക്ഷണം കിട്ടാത്തവരുടെ എണ്ണം 2017ല്‍ 81 കോടിയായിരുന്നു. 2030ൽ പട്ടിണിക്കാരില്ലാത്ത ലോകം എന്ന ലക്ഷ്യം കൈവരിക്കുന്നത് അസംഭവ്യമായി മാറിക്കൊണ്ടിരിക്കുകയാണെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. പോഷകാഹാരക്കുറവ് ദശകങ്ങളായി കുറഞ്ഞുവരികയായിരുന്നെങ്കിലും രണ്ടായിരത്തി പതിനഞ്ചോടെ  വര്‍ധിച്ചുതുടങ്ങി.

പട്ടിണിക്ക് ഒപ്പം അമിതഭാരവും പോഷകാഹാരക്കുറവും വര്‍ധിച്ചുവരുന്നു. ലോകത്തെ 33.8 കോടി സ്‌കൂള്‍ കുട്ടികള്‍ക്ക് അമിതഭാരമുണ്ട്.  ലോകമെമ്പാടുമുള്ള സംഘര്‍ഷവും കാലാവസ്ഥ വ്യതിയാനവുമാണ് പട്ടിണിക്കുള്ള പ്രധാന കാരണം.യുഎന്നിന്റെ ഭക്ഷണ-കാര്‍ഷിക സംഘടനയും ലോകാരോഗ്യ സംഘടനയും അടക്കമുള്ള ഏജന്‍സികളാണ് ലോകത്തിന്റെ ഭക്ഷ്യസുരക്ഷയെയും പോഷകാഹാര ലഭ്യതയെയും കുറിച്ചുള്ള റിപ്പോര്‍ട്ട് പുറത്തുവിട്ടത്.


പ്രധാന വാർത്തകൾ
 Top