24 May Friday

നോത്രദാം പള്ളി ഗോപുരത്തിന‌് രൂപരേഖ: ആഗോളതലത്തിൽ ആർക്കിടെക്ടുമാരെ തേടുന്നു

വെബ് ഡെസ്‌ക്‌Updated: Friday Apr 19, 2019

പാരീസ‌്
തീപിടിത്തത്തിൽ തകർന്ന‌ നോ ത്രദാം പള്ളിയുടെ ഗോപുരം പുനർനിർമിക്കാനുള്ള രൂപരേഖ തയ്യാറാക്കാൻ ആഗോളതലത്തിൽ ആർക്കിടെക്ടുമാരെ ക്ഷണിക്കാനൊരുങ്ങി ഫ്രാൻസ‌്. ആധുനിക സാങ്കേതികവിദ്യയിൽ പുതിയ കാലഘട്ടത്തിലെ വെല്ലുവിളികൾ നേരിടാനാകുന്ന രൂപരേഖയാണ‌് പ്രതീക്ഷിക്കുന്നതെന്ന‌് പ്രധാനമന്ത്രി എഡ്വേർഡ‌് ഫിലിപ്പ‌് മാധ്യമങ്ങളോട‌് പറഞ്ഞു. പള്ളി കൂടുതൽ സുന്ദരമായി പുതുക്കിപ്പണിയുമെന്ന‌് പ്രസിഡന്റ‌് ഇമ്മാനുവൽ മാക്രോൺ പറഞ്ഞു.

ഗോപുരത്തിന്റെ മുകളിൽ സ്ഥാപിച്ചിരുന്ന ഫ്രാൻസിന്റെ പ്രതീകംകൂടിയായ പൂവൻകോഴിയുടെ ചെമ്പ‌് പ്രതിമ ചാരത്തിനിടയിൽനിന്ന‌് കണ്ടെത്തി. 

850 വർഷം പഴക്കമുള്ള കത്തീഡ്രലിന്റെ ഗോപുരം തീപിടിത്തത്തിൽ പൂർണമായും കത്തിയമർന്നിരുന്നു. 19–-ാം നൂറ്റാണ്ടിൽ പള്ളി പുതുക്കിപ്പണിതപ്പോൾ ഫ്രഞ്ച‌് ആർക്കിടെക്ട‌് യൂജീൻ യോലെലെ ഡൂക്ക‌ാണ‌് പ്രശസ‌്തമായ ഗോപുരം സ്ഥാപിച്ചത‌്.
നോത്രദാമിന‌് ഐക്യദാർഢ്യം പ്രഖ്യാപിച്ച‌് ബുധനാഴ‌്ച ഫ്രാൻസിലങ്ങോളമിങ്ങോളമുള്ള പള്ളിമണികൾ മുഴങ്ങി. കത്തീഡ്രലിലെ പെയിന്റിങ്ങുകൾ വെള്ളിയാഴ‌്ച നീക്കും.


പ്രധാന വാർത്തകൾ
 Top