12 November Tuesday

നൈജീരിയയിൽ മൂന്നിടത്ത‌് സ‌്ഫോടനം; 30 മരണം

വെബ് ഡെസ്‌ക്‌Updated: Tuesday Jun 18, 2019

കനോ > വടക്കു കിഴക്കൻ നൈജീരിയയിൽ മൂന്നിടത്തുണ്ടായ ചാവേർ സ‌്ഫോടനത്തിൽ 30 പേർ കൊല്ലപ്പെട്ടു. തിങ്കളാഴ്ച രാവിലെയാണ‌് സംഭവം. 40 പേർക്ക‌് പരിക്കേറ്റു. ബോക്കോ ഹറാം ഭീകരവാദ സംഘടനയാണ‌് സ‌്ഫോടനത്തിന‌ു പിന്നിലെന്നാണ‌് കരുതുന്നത‌്.

മൈഡുഗുരയിലെ കൊങ‌്ഡുഗ ഹാളിൽ ഫുട‌്ബോൾ മത്സരം കണ്ടുകൊണ്ടിരുന്ന ആളുകൾക്കിടയിലേക്ക‌് മൂന്ന‌ുപേർ ചാവേറായി വന്ന‌് സഫോടനം നടത്തുകയായിരുന്നു. രണ്ടുപേർ കാണികൾക്കിടയിലും മൂന്നാമൻ ഹാളിന്റെ പ്രവേശന കവാടത്തിലുമായാണ‌് സ‌്ഫോടനം നടത്തിയത‌്. ഒമ്പത‌ു പേർ തൽക്ഷണം മരിച്ചു. മരണസംഖ്യ ഇനിയും ഉയർന്നേക്കാമെന്ന‌ാണ‌് ഔദ്യോഗിക വിശദീകരണം.വടക്കു കിഴക്കൻ നൈജീരിയയിൽ ഏറെക്കാലമായി ബോക്കോ ഹറാം തീവ്രവാദികളുടെ സാന്നിദ്ധ്യം ശക്തമാണ‌്.  ഏപ്രിലിൽ രണ്ട‌് സ‌്ത്രീ ചാവേറുകൾ മോൻഗുനോ പട്ടണത്തിൽ ആക്രമണം നടത്തിയിരുന്നു.

നേരത്തെ നൈജീരിയയിൽ ഉണ്ടായ സമാനമായുണ്ടായ ചവേർ ആക്രമണത്തിൽ 17 പേർ മരിക്കുകയും 17 പേർക്ക‌് പരിക്കേൽക്കുകയും ചെയ്തിരുന്നു. ആരാധനാലയങ്ങൾ, കമ്പോളങ്ങൾ, ബസ‌് സ‌്റ്റേഷനുകൾ എന്നിവിടങ്ങളിൽ സ‌്ത്രീകളെയും കുട്ടികളെയും ഉപയോഗിച്ച‌്  ചാവേർ ആക്രമണം നടത്തുന്നത‌്‌ നിത്യസംഭവമാണ‌്. നൈജീരയയെ കൂടാതെ അയൽ രാജ്യങ്ങളായ നൈജർ, ചാഡ‌്, കാമറൂൺ എന്നിവിടങ്ങളിലും ബോക്കോ ഹറാം സാന്നിധ്യം സജീവമാണ‌്.


പ്രധാന വാർത്തകൾ
 Top