26 October Monday

തെരഞ്ഞെടുപ്പ്‌ സുരക്ഷയിൽ ഇനി നേരിട്ട്‌ വിശദീകരണമില്ല

വെബ് ഡെസ്‌ക്‌Updated: Monday Aug 31, 2020


വാഷിങ്‌ടൺ
തെരഞ്ഞെടുപ്പ്‌ സുരക്ഷയുമായി ബന്ധപ്പെട്ട്‌ യുഎസ്‌ കോൺഗ്രസിൽ ട്രംപിന്റെ സുരക്ഷാ ഉദ്യോഗസ്ഥൻ നടത്തുന്ന നേരിട്ടുള്ള വിശദീകരണം നിർത്തി. യുഎസ്‌ കോൺഗ്രസിൽനിന്നു വിവരങ്ങൾ ചോരുന്നതിനാലാണ് ദേശീയ സുരക്ഷാ വക്താവ്‌ ജോൺ റാറ്റ്ക്ലിഫിന്റെ‌ നടപടിയെന്നാണ്‌ ട്രംപിന്റെ വിശദീകരണം. പ്രസിഡന്റ്‌ തെരഞ്ഞെടുപ്പിൽ വിദേശ ഇടപെടലടക്കമുള്ള കാര്യങ്ങളെക്കുറിച്ച്‌ പൊതുജനത്തിന്‌ അറിയാനുള്ള അവകാശമാണ്‌ ഇല്ലാതാകുന്നതെന്ന്‌ അംഗങ്ങൾക്കിടയിൽ ആശങ്ക ഉയർന്നു.

നേരിട്ടുള്ള വിശദീകരണത്തിന്‌ പകരം കാര്യങ്ങൾ അറിയിച്ചുകൊണ്ടുള്ള കുറിപ്പ്‌ നൽകും. ഇത്‌ നേരിട്ട്‌ ചോദ്യങ്ങൾ ചോദിക്കാനുള്ള അവകാശങ്ങൾ ഇല്ലാതെയാകും. പലപ്പോഴും നേരിട്ട്‌ വിശദീകരണങ്ങൾ ചോദിക്കെയാണ്‌ ട്രംപിനെ കുടുക്കിയ വിവരങ്ങൾ പുറത്ത്‌ വന്നത്‌.

തെരഞ്ഞെടുപ്പ്‌ സുരക്ഷയെക്കുറിച്ച്‌ വിശദീകരിക്കുന്നതിന്‌    സെപ്തംബർ 17ന് റാറ്റ്ക്ലിഫിന്റെ ഓഫീസ് വിശദീകരണം തീരുമാനിച്ചിരുന്നതിനാൽ ഈ തീരുമാനം അപ്രതീക്ഷിതമാണെന്ന് ഇന്റലിജൻസ് കമ്മിറ്റിയിലെ ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു.
ഡെമോക്രാറ്റിക് പ്രസിഡന്റ് സ്ഥാനാർഥി ജോ ബൈഡനെ അപകീർത്തിപ്പെടുത്താൻ റഷ്യ വിവിധ മാർഗങ്ങൾ ഉപയോഗിക്കുന്നുണ്ടെന്നും റഷ്യൻ പ്രസിഡന്റ് പുടിനുമായി ബന്ധമുള്ള ആളുകൾ ട്രംപിനെ വീണ്ടും വിജയിപ്പിക്കാൻ ശ്രമം നടത്തുന്നുവെന്നും യുഎസ് രഹസ്യാന്വേഷണ വിഭാഗം മേധാവി വില്യം ഇവാനിന ഈ മാസം ആദ്യം പറഞ്ഞിരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top