27 September Monday

പലസ്തീൻ ബാലനെ ഇസ്രയേല്‍ സേന വെടിവച്ചുകൊന്നു

വെബ് ഡെസ്‌ക്‌Updated: Friday Jul 30, 2021


വെസ്റ്റ് ബാങ്ക്
അച്ഛനമ്മമാർക്കൊപ്പം കാറില്‍ സഞ്ചരിച്ച പലസ്തീൻ ബാലനെ ഇസ്രയേല്‍ സേന വെടിവെച്ചുകൊന്നു. മൊഹമ്മദ് അല്‍ അലാമി എന്ന പന്ത്രണ്ടുകാരനാണ് ബൈത്ത് ഉമ്മര്‍ പട്ടണത്തിനു സമീപം ബുധനാഴ്ച ഇസ്രയേല്‍ സുരക്ഷാ സേനയുടെ വെടിയേറ്റ് മരിച്ചത്. കാര്‍ സംശയകരമായ സാഹചര്യത്തില്‍ കണ്ടതിനെത്തുടര്‍ന്ന് തടയാന്‍ ശ്രമിച്ചെങ്കിലും നിര്‍ത്താതെ പോയതിനു പിന്നാലെ ടയറിലേക്ക് വെടിയുതിര്‍ക്കുകയായിരുന്നു എന്നാണ് ഇസ്രയേല്‍ സേനയുടെ വിശദീകരണം. കഴിഞ്ഞ ദിവസവും ബൈത്ത്  പ്രദേശത്ത് ജോലികഴിഞ്ഞ്‌ മടങ്ങിവരികയായിരുന്ന നാൽപ്പത്തൊന്നുകാരന്‍ ഇസ്രയേല്‍ വെടിവയ്പില്‍ കൊല്ലപ്പെട്ടിരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top