23 November Monday

ട്രംപ്‌ തുടർന്നാൽ വിദേശവിദ്യാർഥികൾ കുറയും

വെബ് ഡെസ്‌ക്‌Updated: Thursday Oct 29, 2020


ചിക്കാഗോ  
ട്രംപ്‌ അധികാരത്തിൽ തുടർന്നാൽ അമേരിക്കയിൽ പഠനത്തിനെത്തുന്ന വിദേശവിദ്യാർഥികൾകുറയുമെന്ന്‌‌ റിപ്പോർട്ട്‌. തെരഞ്ഞെടുപ്പിന്‌ മുമ്പായി അസോസിയേറ്റഡ്‌ പ്രസ്‌ ആണ്‌ ട്രംപിന്റെ കുടിയേറ്റ നിയമങ്ങളെക്കുറിച്ചും വിദേശവിദ്യാർഥികൾക്കുള്ള നിയന്ത്രണങ്ങളെക്കുറിച്ചും പഠനം നടത്തിയത്‌.

മറ്റ്‌ രാജ്യങ്ങളിൽനിന്ന്‌ നിരവധി വിദ്യാർഥികളാണ് അമേരിക്കയിൽ പഠനത്തിനെത്തിയിരുന്നത്‌.  2016 മുതൽ ഇതിൽ വലിയ കുറവുണ്ടായി. വിദ്യാർഥികളുടെ വിസ നിയന്ത്രിക്കാനുള്ള പുതിയ നിയമങ്ങൾ വന്നതോടെ‌ എണ്ണം കുറഞ്ഞു‌. കുടിയേറ്റ നിയമങ്ങളിൽ മുൻ പ്രസിഡന്റുമാർ വരുത്താത്ത മാറ്റങ്ങളാണ്‌ ട്രംപ്‌ കൊണ്ടുവന്നത്‌.

30 ലക്ഷം വിദ്യാർഥികളാണ്‌ സ്വന്തം രാജ്യത്തിന്‌ പുറത്ത്‌ വിദ്യാഭ്യാസത്തിനായി പോകുന്നത്‌. 2001ലെ കണക്കിനേക്കാൾ ഇരട്ടിയാണിത്‌. അസോസിയേഷൻ ഓഫ്‌ ഇന്റർ നാഷണൽ എഡ്യൂക്കേറ്റേഴ്‌സിന്റെ കണക്കനുസരിച്ച്‌ അമേരിക്കയിൽ പഠനത്തിനെത്തുന്നവർ 2001ൽ 28 ശതമാനമായിരുന്നെങ്കിൽ കഴിഞ്ഞ വർഷം ‌ 21 ആയി കുറഞ്ഞു. ചിക്കാഗോ സർവകലാശാലയിൽ 2016ൽനിന്ന്‌ 2018ൽ എത്തിയപ്പോൾ വിദേശ വിദ്യാർഥികളുടെ എണ്ണം 25 ശതമാനമാണ്‌ കുറഞ്ഞത്‌.

പഠനച്ചെലവ്‌ ആണ്‌ വിദ്യാർഥികൾ കുറയുന്നതിന്‌ കാരണമെന്നാണ്‌ സർക്കാർ വാദം. എന്നാൽ, വിദ്യാർഥികളുടെ പ്രതികരണം മറ്റൊന്നാണ്‌. വിദ്യാർഥികളുടെ വിസ കാലാവധി നാല്‌ വർഷമായി കുറച്ചു. സിറിയ, ഇറാൻ എന്നിവിടങ്ങളിൽ നിന്നുള്ളവർക്ക്‌ രണ്ട്‌ വർഷംമാത്രമാണ്‌ കാലാവധി. എച്ച്‌വൺ ബി  വിസയുടെ കാര്യത്തിലും നിയന്ത്രണം കൊണ്ടുവന്നു. മറ്റ്‌ രാജ്യങ്ങളിൽനിന്നുള്ള കുടിയേറ്റം തനിക്ക്‌ ശല്യമുണ്ടാക്കുന്നുവെന്ന  പ്രതികരണവും ട്രംപിന്റെ ഭാഗത്തുനിന്നുണ്ടായി.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top