23 November Monday

ഡാനിയൽ മെനക്കർ അന്തരിച്ചു

വെബ് ഡെസ്‌ക്‌Updated: Thursday Oct 29, 2020


ന്യൂയോർക്ക്‌
എഴുത്തുകാരനും ദീർഘകാലം ദി ന്യൂയോർക്കറിന്റെയും റാൻഡം ഹൗസിന്റെയും എഡിറ്ററുമായിരുന്ന ഡാനിയൽ മെനക്കർ (79) അന്തരിച്ചു. പാൻക്രിയാസിൽ‌ അർബുദബാധയ്‌ക്ക്‌‌‌ ചികിത്സയിലായിരുന്നു. മകൻ വിൽ മെനക്കർ ആണ് ട്വിറ്ററിലൂടെ‌ മരണവിവരം പുറത്തുവിട്ടത്‌‌.

ജോൺസ്‌ ഹോപ്‌കിൻസ്‌ സൾവകലാശാലയിൽനിന്ന്‌ ബിരുദാനന്തര ബിരുദം നേടി‌യ മെനക്കർ 1969ൽ ആണ്‌ ദി ന്യൂയോർക്കറിൽ ഫാക്‌ട്‌ ചെക്കറാവുന്നത്‌‌. ബിൽ ക്ലിന്റന്റെ 1992ലെ പ്രസിഡന്റ്‌ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട നോവൽ “പ്രൈമറി കളേഴ്‌സ്‌‘ ഡാനിയൽ എഡിറ്റ്‌ ചെയ്തു‌. 2007ൽ റാൻഡം ഹൗസിൽനിന്നിറങ്ങി. “മൈ മിസ്‌റ്റേക്ക്‌‘, ഒ ഹെൻറി അവാർഡ്‌ നേടിയ കഥാസമാഹാരം “ദി ഓൾഡ്‌ ലെഫ്‌റ്റ്’, “ദ ട്രീറ്റ്‌മെന്റ്’‌ തുടങ്ങിയവയാണ്‌ പ്രധാന രചനകൾ. കാതറിൻ ബോട്ടൺ ആണ്‌ ഭാര്യ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top