18 February Monday

ഇറാഖിൽനിന്ന‌് സൈന്യത്തെ പിൻവലിക്കില്ലെന്ന‌് ട്രംപ‌്

വെബ് ഡെസ്‌ക്‌Updated: Friday Dec 28, 2018

വാഷിങ‌്ടൺ > ഇറാഖിൽനിന്ന‌് അമേരിക്കൻ സൈന്യത്തെ പിൻവലിക്കില്ലെന്ന‌് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. പടിഞ്ഞാറൻ ഇറാഖിൽ ബാഗ്ദാദിനും സിറിയൻ അതിർത്തിക്കുമിടെ അൽ അസദ് വ്യോമതാവളം സന്ദർശിക്കുന്നത്തിനിടെയാണ‌് ട്രംപ‌് ഇക്കാര്യം വ്യക്തമാക്കിയത‌്.

സിറിയയിലെയും അഫ‌്ഗാനിസ്ഥാനിലെയും സൈന്യത്തെ  പിൻവലിക്കുമെന്നറിയിച്ച‌് ഒരാഴ്ചയ്ക്കുള്ളിലാണ‌് ഇറാഖിൽ സൈന്യത്തെ നിലനിർത്തുമെന്ന ട്രംപിന്റെ പ്രഖ്യാപനം. സിറിയയിൽനിന്ന‌് സൈന്യത്തെ പിൻവലിക്കാനുള്ള ട്രംപിന്റെ തീരുമാനത്തിൽ പ്രതിഷേധിച്ച‌് പ്രതിരോധ സെക്രട്ടറി ജിം മാറ്റിസ‌് രാജിവച്ചിരുന്നു.

ഇറാഖിൽ സൈന്യത്തെ നിലനിർത്താനുള്ള തീരുമാനത്തിലൂടെ ട്രംപിന്റെ നിലപാടിലെ ഇരട്ടത്താപ്പാണ‌് വ്യക്തമായിരിക്കുന്നത‌്. സിറിയയിൽനിന്ന‌്  സൈന്യത്തെ പിൻവലിച്ചപ്പോൾ  ഐഎസിനെതിരായ ഇടപെടൽ പരിപൂർണ വിജയമെന്നായിരുന്നു ട്രംപ‌് പറഞ്ഞത‌്.  അതേ ട്രംപ‌് ഇറാഖിന്റെ കാര്യത്തിൽ മറ്റൊരു നിലപാട‌ാണ‌് സ്വീകരിക്കുന്നത‌്. ഇത‌് അദ്ദേഹത്തിന്റെ നിലപാടിലെ വൈരുധ്യമാണെന്ന‌് വാർത്താ ഏജൻസിയായ റോയിട്ടേഴ‌്സ‌് വിലയിരുത്തി.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top