23 November Monday

മാസ്‌ക്‌ ധരിക്കാൻ ആവശ്യപ്പെട്ട ജീവനക്കാരനെ 27 തവണ കുത്തി

വെബ് ഡെസ്‌ക്‌Updated: Thursday Oct 29, 2020


ചിക്കാഗോ
അമേരിക്കയിൽ കടയിൽ പ്രവേശിക്കാൻ മാസ്‌ക്‌ ധരിക്കണമെന്നാവശ്യപ്പെട്ട ജീവനക്കാരനെ സഹോദരിമാർ കത്തികൊണ്ട്‌ 27 തവണ കുത്തി. ജെസിക്ക ഹിൽ(21), ജയ്‌ല ഹിൽ(18) എന്നിവരുടെ ആക്രമണത്തിൽ പരിക്കേറ്റയാൾ ഗുരുതരാവസ്ഥയിലാണെന്ന്‌ പൊലീസ്‌ വക്താവ്‌ പറഞ്ഞു.

മാസ്‌ക്‌ ധരിക്കാനും സാനിറ്റെസർ ഉപയോഗിക്കാനും ആവശ്യപ്പെട്ടതിനെ തുടർന്ന്‌ യുവതികളിൽ ഒരാൾ ജീവനക്കാരനെ മർദിച്ചു. ജെസിക്ക കൈവശമുണ്ടായിരുന്ന കത്തി ഉപയോഗിച്ച്‌ കുത്തുകയായിരുന്നു. ഈ സമയം ജയ്‌ല ജീവനക്കാരനെ പിടിച്ചുവച്ചു. നെഞ്ച്‌, പുറം, കൈ എന്നിവിടങ്ങളിലാണ്‌ കുത്തേറ്റത്‌.

ഇരുവരെയും സംഭവ സ്ഥലത്ത്‌ നിന്നു തന്നെ അറസ്റ്റ്‌ ചെയ്‌തു. ഇവർ മാനസിക വെല്ലുവിളി നേരിടുന്നവരാണെന്നും പൊലീസ്‌ പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top