11 September Wednesday

പുടിനെ വധിക്കാനുള്ള 
ഉക്രയ്ന്‍ നീക്കം പൊളിഞ്ഞു

വെബ് ഡെസ്‌ക്‌Updated: Friday Apr 28, 2023


കീവ്‌
സ്‌ഫോടകവസ്തുക്കൾ നിറച്ച ഡ്രോൺ അയച്ച്‌ ഉക്രയ്‌ൻ രഹസ്യാന്വേഷണ വിഭാഗം റഷ്യൻ പ്രസിഡന്റ്‌ വ്‌ലാദിമിർ പുടിനെ വധിക്കാൻ ശ്രമിച്ചെന്ന്‌ റിപ്പോർട്ട്‌. ലക്ഷ്യത്തിന്‌ മൈലുകൾമാത്രം അകലെവച്ച്‌ അജ്ഞാതവസ്തുവുമായി കൂട്ടിയിടിച്ച്‌ ഡ്രോൺ തകർന്നതോടെ ശ്രമം പരാജയപ്പെട്ടെന്നും ജർമൻ പത്രം ബിൽഡ്‌ റിപ്പോർട്ട്‌ ചെയ്തു.

കഴിഞ്ഞ ഞായറാഴ്ചയായിരുന്നു വധശ്രമം. 17 കിലോ സി–-4 പ്ലാസ്‌റ്റിക്‌ സ്‌ഫോടകവസ്തുക്കൾ നിറച്ച ‘യു ജെ 22’ ഡ്രോൺ ഉപയോഗിച്ചായിരുന്നു ആക്രമണശ്രമം. മോസ്കോയിൽ അന്നേദിവസം പുടിൻ സന്ദർശിച്ച, പുതുതായി നിർമിച്ച റുഡ്‌നെവോ വ്യവസായ പാർക്ക്‌ ലക്ഷ്യംവച്ചാണ്‌ വിക്ഷേപിച്ചത്‌. എന്നാൽ, 12 മൈൽ അകലെ വൊറോസ്‌കോഗോ ഗ്രാമത്തിൽവച്ച്‌ ഡ്രോൺ തകർന്നുവീഴുകയായിരുന്നെന്നും റിപ്പോർട്ടിൽ പറയുന്നു.

ഉക്രയ്‌ൻ ആക്ടിവിസ്‌റ്റ്‌ യൂറി റൊമാനെകോയുടെ ട്വീറ്റ്‌ അടിസ്ഥാനമാക്കിയാണ്‌ വാർത്ത. പുടിന്റെ സന്ദർശനവിവരം കൃത്യമായി മനസ്സിലാക്കിയശേഷമാണ്‌ ഉക്രയ്‌ൻ രഹസ്യാന്വേഷണ വിഭാഗം ആക്രമണം ആസൂത്രണം ചെയ്തതെന്നും ട്വീറ്റിലുണ്ട്‌. സംഭവത്തിൽ റഷ്യ പ്രതികരിച്ചിട്ടില്ല.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top