23 September Wednesday

ട്രംപിന്റെ ‘ഓർമശക്തി’ അമേരിക്കക്കാർ മറക്കില്ല

വെബ് ഡെസ്‌ക്‌Updated: Saturday Jul 25, 2020


വാഷിങ്‌ടൺ
മനുഷ്യൻ, സ്‌ത്രീ, പുരുഷൻ, ക്യാമറ, ടിവി ഈ വാക്കുകളാണ്‌ അമേരിക്കയിലിപ്പോൾ ചർച്ചാവിഷയം‌. 2018ൽ പ്രസിഡന്റ്‌ ഡോണൾഡ്‌ ട്രംപിന്റെ ഓർമശക്തി പരിശോധനയ്‌ക്ക്‌ നൽകിയ വാക്കുകളാണ്‌‌ ഹിറ്റായത്‌.

പരിശോധനയിലെ ആദ്യ ചോദ്യങ്ങൾ എളുപ്പമായിരുന്നുവെന്നും അവസാന ചോദ്യമായിരുന്നു ഈ വാക്കുകൾ ക്രമത്തിൽ ആവർത്തിക്കുന്നതെന്നും ട്രംപ്‌ പറഞ്ഞു‌.  ഇത്‌ മറ്റാർക്കും ചെയ്യാൻ സാധിക്കില്ലെന്നാണ്‌‌ ട്രംപിന്റെ അവകാശവാദം.ഇതേ പരിശോധന ജോ ബൈഡൻ നടത്തിയാൽ പരാജയപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.  എന്നാൽ പ്രായമായവർക്കുള്ള സാധാരണ പരിശോധനയാണിതെന്നും എല്ലാവർക്കും അനായാസമായി ചെയ്യാൻ കഴിയുന്നതാണെന്നും പൊതുവെ ലളിതമാണെന്നും മയാമി സർവകലാശാലയിലെ ഡോ. ജയിംസ്‌ കാൽവിൻ പറഞ്ഞു.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


----
പ്രധാന വാർത്തകൾ
-----
-----
 Top