02 December Wednesday

‘ബൈഡൻ ജയിച്ചാൽ ചെറിയ മാറ്റമുണ്ടായേക്കാം’

വെബ് ഡെസ്‌ക്‌Updated: Saturday Oct 24, 2020


ബീജിങ്
യുഎസ്‌ തെരഞ്ഞെടുപ്പിൽ ജോ ബൈഡൻ വിജയിച്ചാൽ വാണിജ്യം, സാങ്കേതികവിദ്യ, സുരക്ഷ തുടങ്ങിയ മേഖലകളിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള തർക്കങ്ങളിൽ മാറ്റം വരുമെന്ന്‌ പ്രതീക്ഷിക്കുന്നതായി ചൈന. എന്നാൽ, അത്‌ വളരെ ചെറിയ രീതിയിൽ മാത്രമായിരിക്കുമെന്നും നേതാക്കൾ അഭിപ്രായപ്പെട്ടു.

അമരിക്കയിൽ തെരഞ്ഞെടുക്കപ്പെടുന്നവർക്ക്‌ പൊതുവെ ചൈനയോട്‌ മൃദുസമീപനം സ്വീകരിക്കാൻ വിമുഖതയുണ്ട്‌. ബൈഡന്റെ നയങ്ങൾ ട്രംപിന്റേതുപോലെ പരിഹാസ്യമായിരിക്കില്ലെന്ന്‌ ബീജിങ് ലാംഗ്വേജ് ആൻഡ്‌ കൾച്ചർ സർവകലാശാലയിലെ പ്രൊഫസർ യു വാൻലി അഭിപ്രായപ്പെട്ടു.

സൈനിക നടപടികളേക്കാൾ പ്രശ്‌നപരിഹാരത്തിനായിരിക്കും ഡെമോക്രാറ്റുകൾ ശ്രമിക്കുകയെന്ന്‌ റെൻമിൻ സർവകലാശാലയിലെ ഷി യിൻഹോങ് പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top