15 October Tuesday

ഇറാനുമേൽ ഉപരോധം ശക്തമാക്കാൻ യുഎസ‌്

വെബ് ഡെസ്‌ക്‌Updated: Monday Jun 24, 2019


വാഷിങ‌്ടൺ
ഇറാനുമേലുള്ള സാമ്പത്തിക ഉപരോധം കൂടുതൽ ശക്തമാക്കുമെന്ന‌് അമേരിക്കൻ പ്രസിഡന്റ‌് ഡോണൾഡ‌് ട്രംപ‌്. കൂടുതൽ യുറേനിയം ഉൽപാദിപ്പിക്കുമെന്ന ഇറാന്റെ പ്രസ‌്താവന വന്നതിന‌ു പിന്നാലെയാണ‌് ഉപരോധം ശക്തമാക്കുമെന്ന പ്രതികരണവുമായി ട്രംപ‌് രംഗത്തെത്തിയത‌്.

ഉപരോധം നീക്കണമെങ്കിൽ അമേരിക്കയുടെ ആവശ്യങ്ങൾ ഇറാൻ അംഗീകരിക്കണമെന്നും തെറ്റ് തിരുത്താൻ ഇറാന് ഇനിയും സമയമുണ്ടെന്നും നല്ല ദിവസത്തെ പ്രതീക്ഷിച്ചിരിക്കുകയാണെന്നും ട്രംപ് ട്വീറ്റ് ചെയ്തു. 2015ൽ ലോകശക്തികളുമായി ഇറാൻ ഏർപ്പെട്ട ആണവകരാറിൽനിന്നും കഴിഞ്ഞവർഷം അമേരിക്ക പിന്മാറിയിരുന്നു. ഇതിന‌ു പിന്നാലെ ഇറാന്റെ എണ്ണ, ബാങ്കിങ‌് തുടങ്ങിയ മേഖലകളിൽ കടുത്ത ഉപരോധമേർപ്പെടുത്തി.

   കഴിഞ്ഞദിവസം അമേരിക്കൻ ചാരവിമാനം വ്യോമാതിർത്തി ലംഘിച്ചതിനെ തുടർന്ന‌് ഇറാൻ  സൈന്യം വെടിവച്ചിട്ടതോടെയാണ് ഇരു രാജ്യങ്ങളുമായുള്ള സംഘർഷം രൂക്ഷമായത്. തങ്ങൾക്കെതിരായ ഏത് ആക്രമണത്തിനും ശക്തമായ തിരിച്ചടിയുണ്ടാകുമെന്ന‌് ഇറാൻ വിദേശ മന്ത്രി ജാവേദ് ഷരീഫ് വ്യക്തമാക്കി.


പ്രധാന വാർത്തകൾ
 Top