16 September Monday

എത്യോപ്യൻ സൈനികമേധാവിയെ വെടിവച്ച‌ുകൊന്നു

വെബ് ഡെസ്‌ക്‌Updated: Monday Jun 24, 2019


ആഡിസ‌് അബാബ
എത്യോപ്യൻ സൈനിക മേധാവി ജനറൽ സിറേ മെക്കൊണനെ അംഗരക്ഷകന്‍ വെടിവച്ച‌ുകൊന്നു. തലസ്ഥാനമായ ആഡിസ‌് അബാബയിലെ അംഹാര മേഖലയിലെ ഭരണം അട്ടിമറിക്കുന്നതിന‌് സൈന്യം നടത്തിയ നീക്കം തടയുന്നതിനിടെയാണ‌് മെക്കൊണനെ അംഗരക്ഷകൻ വെടിവച്ച‌ുകൊന്നത‌്.

മറ്റൊരു സൈനിക ഉദ്യോഗസ്ഥനായ ഗേസായ‌് അബേറയും അക്രമണത്തിൽ കൊല്ലപ്പെട്ടതായി പ്രധാനമന്ത്രി അബി അഹമ്മദ‌് അറിയിച്ചു. അംഗരക്ഷകനെ സൈന്യം കസ്റ്റഡിയിലെടുത്തു.

ശനിയാഴ‌്ച നടന്ന മറ്റൊരാക്രമണത്തിൽ അംഹാര ഗവർണർ അംബാച്ച്യൂ മെക്കൊണനും അദ്ദേഹത്തിന്റെ ഉപദേഷ‌്ടാവും കൊല്ലപ്പെട്ടു. അംഹാരമേഖലയിലെ അട്ടിമറിശ്രമം ഭരണഘടനാവിരുദ്ധമാണെന്നും മേഖലയിലെ സമാധാനം സംരക്ഷിക്കുമെന്നും പ്രധാനമന്ത്രിയുടെ ഓഫീസ‌് അറിയിച്ചു. 2018 ഏപ്രിലില്‍ അബി അഹമ്മദ് അധികാരത്തിലെത്തിയതുമുതല്‍ എത്യോപ്യയില്‍ ആഭ്യന്തരകലാപവും സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ശ്രമങ്ങളും രൂക്ഷമായിരുന്നു. ഏതാനുംവർഷമായി അംഹാരമേഖലയിൽ വംശീയസംഘർഷം രൂക്ഷമാണ‌്.


പ്രധാന വാർത്തകൾ
 Top