07 April Tuesday

കോവിഡ്‌ വ്യാപനം ഇന്ത്യക്ക്‌ സഹായഹസ്‌തവുമായി ചൈന

വെബ് ഡെസ്‌ക്‌Updated: Tuesday Mar 24, 2020

ബീജിങ്‌ > ഇന്ത്യയിൽ കോവിഡ്‌ വ്യാപനം തടയാൻ സഹായിക്കാമെന്ന്‌ ചൈന. ചൈന കോവിഡിനെതിരെ നടത്തിയ പ്രതിരോധ പ്രവർത്തനങ്ങളുടെ അനുഭവങ്ങളും ഇന്ത്യയുമായി പങ്കുവയ്‌ക്കും. ഫെബ്രുവരി 26ന്‌ ചൈനയിലെ വുഹാനിലേക്ക്‌ ഇന്ത്യ 15 ടൺ മെഡിക്കൽ സാമഗ്രികൾ അയച്ചുകൊടുത്തിരുന്നു.

ചൈനയിൽ കോവിഡ്‌ പൊട്ടിപ്പുറപ്പെട്ട സമയത്ത്‌ സഹായിച്ച 19 രാജ്യങ്ങൾക്ക്‌ ചൈന സഹായവാഗ്‌ദാനം നൽകിയിട്ടുണ്ട്‌. ഈ പട്ടികയിൽ ഇന്ത്യയില്ല. ഇത്‌ സംബന്ധിച്ച്‌ ചോദിച്ചപ്പോൾ ഇന്ത്യയും ചൈനയുമായി ഇടപാടുകളും സഹകരണവും തടസമില്ലാതെ നടത്തുന്നതിന്‌ ചാനലുണ്ടെന്ന്‌ വിദേശമന്ത്രാലയ വക്താവ്‌ ഗെങ്‌ ഷുവാങ്‌ പറഞ്ഞു.

ചൈനയിലെ ഇന്ത്യക്കാരുടെ ആരോഗ്യവും സുരക്ഷയും ഉറപ്പുവരുത്തുന്നുണ്ട്‌. ഇന്ത്യയിലും ചൈനയിലും മാത്രമാണ്‌ ശതകോടിയിലധികം ജനസംഖ്യയുള്ളത്‌. അതിനാൽത്തന്നെ ഇന്ത്യയ്‌ക്ക്‌ എല്ലാവിധ പിന്തുണയും നൽകും. യൂറേഷ്യൻ രാജ്യങ്ങളും ദക്ഷിണേഷ്യൻ രാജ്യങ്ങളുമായി ചൈന നടത്തിയ ചർച്ചയിൽ ഇന്ത്യ പങ്കെടുത്തിരുന്നു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top