19 October Saturday

കാലാവസ്ഥ: ഇന്ത്യക്ക്‌ യുഎന്നിന്റെ പ്രശംസ

വെബ് ഡെസ്‌ക്‌Updated: Sunday Sep 22, 2019


ന്യൂയോർക്ക്‌
കാലാവസ്ഥാ വ്യതിയാനത്തിനെതിരായ  അന്താരാഷ്ട്ര ശ്രമങ്ങളിൽ ഇന്ത്യ പ്രധാനപങ്കാണ്‌ വഹിക്കുന്നതെന്ന്‌ ഐക്യരാഷ്ട്ര സംഘടന സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ്‌.  ഞായറാഴ്‌ച തുടങ്ങാനിരിക്കുന്ന കാലവസ്ഥാ ഉച്ചകോടിക്ക്‌ മുന്നോടിയായി മാധ്യമങ്ങൾക്ക്‌ നൽകിയ പ്രത്യേക അഭിമുഖത്തിലായിരുന്നു ഗുട്ടറസിന്റെ പരാമർശം.

യുഎൻ പൊതുസഭാ ചേംബറിൽ നടക്കുന്ന ഉച്ചകോടിയിൽ  പ്രധാനമന്ത്രി നരേന്ദ്ര മോഡി പങ്കെടുക്കും. ഉച്ചകോടിയിൽ ഇന്ത്യ വളരെ പ്രധാനപ്പെട്ട പങ്കാളിയാണ്. യുഎന്നിൽ പരിസ്ഥിതി സുസ്ഥിരതയും കാലാവസ്ഥാ പ്രവർത്തന ശ്രമങ്ങളും ത്വരിതപ്പെടുത്താൻ ആഗ്രഹിക്കുന്നു. സോളാർ പാർക്കിലെ ഇന്ത്യൻ സഹകരണം അതിന് വളരെ സഹായകരമാണ്‌.

യുഎൻ ആസ്ഥാനത്തിന്റെ മേൽക്കൂരയിൽ  ഇന്ത്യയാണ്‌ പത്തു ലക്ഷം ഡോളർ ചെലവിൽ സോളാർ പാനലുകൾ സ്ഥാപിച്ചിരിക്കുന്നത്‌. 193  അംഗരാജ്യങ്ങൾക്കും ഓരോന്ന്‌   വീതം  193 പാനലുകളാണ്‌ സഥാപിച്ചിരിക്കുന്നത്‌. മഹാത്മാ ഗാന്ധിയുടെ 150–-ാം ജന്മവാർഷികത്തോടനുബന്ധിച്ച്‌ ചൊവ്വാഴ്‌ച യുഎൻ ആസ്ഥാനത്ത്‌ നടക്കുന്ന  അനുസ്മരണപരിപാടിയിൽ 50 കിലോവാട്ടിന്റെ സോളാർ ഗാന്ധിപാർക്ക്‌ മോഡി  ഉദ്‌ഘാടനംചെയ്യും


പ്രധാന വാർത്തകൾ
 Top