ടെക്‌സസ്
ടെക്‌സസില്‍ ഗര്‍ഭിണിയുള്‍പ്പെടെ മൂന്ന് പെണ്‍കുട്ടികൾ വെടിയേറ്റുമരിച്ചു. പെൺകുട്ടികൾക്കുനേരെ വെടിയുതിർത്ത മുപ്പത്തേഴുകാരന്‍ പിന്നീട് ആത്മഹത്യ ചെയ്തു. ഗലീന പാർക്കിലെ വസതിയിലാണ് വെടിവയ്‌പ് നടന്നത്. 3ഉം, 14ഉം, 19ഉം വയസ്സുള്ള മൂന്ന് പെണ്‍കുട്ടികളാണ് മരിച്ചത്. പ്രതിയും വീട്ടിൽ മരിച്ച നിലയിലായിരുന്നു. വെടിവയ്പ് നടക്കുന്ന സമയത്ത് കുട്ടികളുടെ അമ്മ വീട്ടിലുണ്ടായിരുന്നില്ല.
മിസിസിപ്പിയില്‍ വെള്ളിയാഴ്ച നടന്ന കൂട്ട വെടിവയ്പില്‍ ആറ് പേര്‍ കൊല്ലപ്പെട്ടിരുന്നു. മിഷിഗണ്‍ സ്റ്റേറ്റ് യൂണിവേഴ്‌സിറ്റിയില്‍ നടന്ന വെടിവയ്പില്‍ മൂന്ന് പേരും കൊല്ലപ്പെട്ടിരുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..