27 September Sunday

250 കിലോയുള്ള ഐഎസ്‌ ഭീകരൻ ; ഇറാഖ്‌ സൈന്യം പുലിവാലുപിടിച്ചു

വെബ് ഡെസ്‌ക്‌Updated: Monday Jan 20, 2020

മൊസൂൾ > ഐഎസ്‌ ബന്ധമുള്ളയാളെ അറസ്റ്റുചെയ്‌ത്‌ ഇറാഖ്‌ സൈന്യം പുലിവാലുപിടിച്ചതിന്റെ വാർത്ത കഴിഞ്ഞ ദിവസങ്ങളിൽ സാമൂഹ്യമാധ്യമങ്ങളിൽ നിറഞ്ഞിരുന്നു. ഐഎസ്‌ ഭീകരസംഘടനയിൽ അംഗമായ അബു അബ്‌ദുൾ ബാരിയെ അറസ്റ്റുചെയ്യാൻ ചെന്ന സൈന്യത്തിനാണ്‌ ഇയാളെ ‘അറസ്റ്റുചെയ്‌ത്‌ കൊണ്ടുപോകാൻ’ കഴിയാതിരുന്നത്‌.  

മൊസൂളിൽ ഇയാളെ അറസ്റ്റുചെയ്യാൻ ചെന്ന പൊലീസ്‌ ഞെട്ടി. 250 കിലോ ഭാരമുള്ള അബ്‌ദുളിനെ കാറിൽ കയറ്റാൻ പൊലീസിന്‌ കഴിഞ്ഞില്ല. പിന്നീട്‌ ഇയാളെ ട്രക്കിൽ കയറ്റി കൊണ്ടുപോകുകയായിരുന്നെന്ന്‌ ന്യൂയോർക്ക്‌ പോസ്റ്റ്‌ റിപ്പോർട്ട്‌ ചെയ്‌തു. ഇറാഖ്‌ സുരക്ഷാ ഉദ്യോഗസ്ഥർക്കെതിരെ പ്രകോപനപരമായ പ്രസംഗം നടത്തിയതിനായിരുന്നു അബ്‌ദുൾ നോട്ടപ്പുള്ളിയായത്‌.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top