31 October Saturday

ട്രംപിനെയല്ല; വിശ്വാസം ശാസ്‌ത്രജ്ഞരെ: ബൈഡൻ

വെബ് ഡെസ്‌ക്‌Updated: Friday Sep 18, 2020


വിൽമിങ്‌ടൺ
കോവിഡ്‌ വാക്‌സിന്റെ കാര്യത്തിൽ പ്രസിഡന്റ്‌ ട്രംപ്‌ പറയുന്നതല്ല, ശാസ്‌ത്രജ്ഞർ പറയുന്നതാണ്‌ താൻ വിശ്വസിക്കുന്നതെന്ന്‌ ജോ ബൈഡൻ. പ്രസിഡന്റ്‌ തെരഞ്ഞെടുപ്പിൽ ട്രംപിന്റെ എതിർസ്ഥാനാർഥിയാണ്‌ ഡെമോക്രാറ്റിക്‌ പാർടിക്കാരനായ ബൈഡൻ.

സാധ്യതാ വാക്‌സിനെക്കുറിച്ച്‌ പൊതുജനാരോഗ്യ വിദഗ്ധരിൽനിന്ന്‌ ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ബൈഡന്റെ പ്രതികരണം. ‘ഞാൻ വാക്‌സിനിൽ വിശ്വസിക്കുന്നു. ശാസ്‌ത്രജ്ഞരിലും വിശ്വസിക്കുന്നു. പക്ഷേ, ട്രംപിൽ വിശ്വാസമില്ല. അമേരിക്കൻ ജനതയ്‌ക്കും ട്രംപിനെ വിശ്വസിക്കാനാകില്ല’–- ബൈഡൻ പറഞ്ഞു.

സുരക്ഷാ ഉപകരണങ്ങളുടെ വിതരണത്തിലും പരിശോധനകളുടെ കാര്യത്തിലും ട്രംപിന്റെ കഴിവുകേടുകൊണ്ട്‌ ഉണ്ടായ ദുരന്തം വാക്‌സിന്റെ കാര്യത്തിൽ ഉണ്ടാകരുതെന്ന്‌ ബൈഡൻ പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top