21 February Thursday

തീവ്രവാദ ആക്രമണം: ഇറാന‌് പാകിസ്ഥാന്റെ സമൻസ‌്

വെബ് ഡെസ്‌ക്‌Updated: Monday Dec 17, 2018

ഇസ്ലാമാബാദ‌് > അതിർത്തിയിൽ തീവ്രവാദ ആക്രമണവുമായി ബന്ധപ്പെട്ട‌് ഇറാന‌് പാകിസ്ഥാന്റെ സമൻസ‌്.  ആക്രമണം നടത്തിയവർക്കുനേരെ നടപടിയെടുക്കണം എന്നാവശ്യപ്പെട്ട‌് ഇറാൻ അംബാസിഡർക്ക‌് നോട്ടീസ‌് അയച്ചതായി വിദേശമന്ത്രാലയം അറിയിച്ചു.

വെള്ളിയാഴ‌്ചയാണ‌് സൈന്യത്തെ മുപ്പതംഗ സംഘം ആക്രമിച്ചത‌്.  ആറ‌് സൈനികരും നാല‌് തീവ്രവാദികളും കൊല്ലപ്പെട്ടിരുന്നു. 14 പേർക്ക‌് പരിക്കേറ്റു. ആക്രമണത്തിന‌ു പിന്നിൽ ആരാണെന്ന‌് കണ്ടുപിടിക്കുകയോ ആരെങ്കിലും ഉത്തരവാദിത്തമേറ്റെടുക്കുകയോ ചെയ‌്തിട്ടില്ല. ഇറാൻ ആക്രമണത്തെ അപലപിച്ചു. അന്വേഷണവുമായി സഹകരിക്കുമെന്ന‌ും ഇറാൻ അറിയിച്ചു.


പ്രധാന വാർത്തകൾ
 Top