ധാക്ക
ഇസ്ലാമിക വിശ്വാസങ്ങളെ വിമർശിച്ച അമേരിക്കൻ പൗരനായ ബ്ലോഗറെ കൊന്ന അഞ്ചുപേർക്ക് ബംഗ്ലാദേശിൽ വധശിക്ഷ. ബംഗ്ലാദേശി വംശജനായഅവിജിത് റോയി എന്ന ബ്ലോഗറെ 2015ൽ വെട്ടിക്കൊന്നതിനാണ് മുസ്ലിം ഭീകരസംഘടനാംഗങ്ങളായ അഞ്ചുപേർക്ക് ധാക്കയിലെ പ്രത്യേക ഭീകരവാദ വിരുദ്ധ ട്രിബ്യൂണൽ ശിക്ഷ വിധിച്ചത്. അവിജിത്തിന്റെ ഭാര്യ റാഫിദ അഹമ്മദിന് ആക്രമണത്തിൽ തലയ്ക്ക് പരിക്കേറ്റിരുന്നു. ഒരു വിരലും നഷ്ടപ്പെട്ടു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..