20 February Wednesday

തുർക്കിക്ക‌് ട്രംപിന്റെ ഭീഷണി

വെബ് ഡെസ്‌ക്‌Updated: Tuesday Jan 15, 2019

വാഷിങ്ടൺ > സിറിയയിലെ പ്രത്യേക മേഖലയിൽ കുർദുകൾക്കെതിരെ ആക്രമണം നടത്തിയാൽ സാമ്പത്തികമായി തിരിച്ചടി നേരിടേണ്ടി വരുമെന്ന‌് തുർക്കിക്ക‌് അമേരിക്കൻ പ്രസിഡന്റ‌് ഡോണൾഡ‌് ട്രംപിന്റെ ഭീഷണി. സിറിയയിൽനിന്ന‌് അമേരിക്കൻ സൈന്യത്തെ പിൻവലിക്കാൻ തീരുമാനിച്ചതിന‌് പിന്നാലെയാണ‌് തുർക്കി സൈനികനീക്കത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചത‌്. അമേരിക്കയുടെ സഹായത്തോടെ ഐഎസിനെതിരെ പോരാടുന്ന വൈപിജിക്ക‌് ഖുർദിസ്ഥാൻ വർക്കേഴ‌്സ‌്  പാർടിയുടെ പിന്തുണയുണ്ടെന്നാണ‌് തുർക്കി പറയുന്നത‌്.

കഴിഞ്ഞ വർഷംതന്നെ കയറ്റുമതി ഉപരോധം സംബന്ധിച്ച തർക്കത്തിൽ അമേരിക്ക–- തുർക്കി ബന്ധം വഷളായതാണ‌്. സിറിയയിൽനിന്ന‌് അമേരിക്ക സേനാപിൻമാറ്റം പ്രഖ്യാപിച്ച ഉടൻ തുർക്കി അതിർത്തിയിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ തുടങ്ങിയതാണ‌് ട്രംപിനെ പ്രകോപിച്ചത‌്. കുർദുകൾ തുർക്കിയെ പ്രകോപിപ്പിക്കാൻ തുനിയരുതെന്നും ട്രംപിന്റെ മുന്നറിയിപ്പുണ്ട‌്. അതേസമയം തന്ത്രപരസൗഹൃദം മാനിക്കാൻ അമേരിക്ക തയ്യാറാകണമെന്നും ഭീകര സംഘടനകളെ കൂട്ടുപിടിക്കരുതെന്നും തുർക്കി പ്രസിഡന്റിന്റെ വക‌്താവ‌് ഇബ്രാഹിം കലിൻ പ്രതികരിച്ചു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top