തെഹ്റാന് > തെക്കുപടിഞ്ഞാറന്‍ ഇറാനിലെ കെര്‍മാന്‍ പ്രവിശ്യയില്‍ വീണ്ടും ഭൂകമ്പം. കഴഞ്ഞദിവസം റിക്ടര്‍ സ്കെയിലില്‍ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിനു പിന്നാലെ റിക്ടര്‍ സ്കെയിലില്‍ 5.1 രേഖപ്പെടുത്തിയ ഭൂകമ്പമാണ് ഉണ്ടായത്.
മണിക്കൂറുകള്‍ക്കു ശേഷം 4.5 തീവ്രതയില്‍ മറ്റൊരു ചലനംകൂടി അനുഭവപ്പെട്ടത് മേഖലയെ ഭീതിയിലാഴ്ത്തി. ഭൂചലനത്തില്‍ ആരും കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടില്ലെങ്കിലും മേഖലയില്‍ നിരവധി കെട്ടിടം തകര്‍ന്നതായി വാര്‍ത്താ ഏജന്‍സികള്‍ അറിയിച്ചു. നവംബര്‍ 17ന് പടിഞ്ഞാറന്‍ ഇറാനിലുണ്ടായ ശക്തമായ ഭൂകമ്പത്തില്‍ 620 പേര് കൊല്ലപ്പെട്ടിരുന്നു.