14 August Friday

ട്രാൻസ്‌ജെൻഡർമാരുടെ ആരോഗ്യസുരക്ഷ റദ്ദാക്കി ട്രംപ്‌

വെബ് ഡെസ്‌ക്‌Updated: Sunday Jun 14, 2020


വാഷിങ്‌ടൺ
അമേരിക്കയിൽ ട്രാൻസ്‌ജെൻഡർ സമൂഹം ചികിത്സയിൽ അനുഭവിച്ചിരുന്ന വിവേചനം അവസാനിപ്പിച്ച്‌ ഒബാമ ഭരണകൂടം നടപ്പാക്കിയ ആരോഗ്യസുരക്ഷ പ്രസിഡന്റ്‌ ഡോണൾഡ് ട്രംപ്‌ നിർത്തലാക്കി.

ഒബാമ സർക്കാരിന്റെ പ്രധാന നേട്ടങ്ങളിൽ ഒന്നായിരുന്ന ഒബാമകെയറിൽ ഉൾപ്പെടുത്തി ആരംഭിച്ച ചികിത്സാസഹായമാണ്‌ ട്രാൻസ്‌ജെൻഡർമാർക്ക്‌‌ നഷ്‌ടമാകുന്നത്‌. പ്രസിഡന്റ്‌ തെരഞ്ഞെടുപ്പ്‌ അടുത്തിരിക്കെ  വലതുപക്ഷ മതയാഥാസ്ഥിതിക‌ വിഭാഗത്തെ സന്തോഷിപ്പിക്കുന്നതാണ്‌ ട്രംപിന്റെ നടപടി.

ഇതോടെ അമേരിക്കയിലെ ട്രാൻസ്‌ജെൻഡർമാർ ലിംഗമാറ്റ ശസ്‌ത്രക്രിയക്കും പ്രമേഹമടക്കമുള്ള മറ്റ്‌ രോഗങ്ങൾക്കും ചികിത്സയിൽ പഴയപോലെ വിവേചനം നേരിടും. ട്രംപിന്റെ പുതിയ ആരോഗ്യനയങ്ങളുടെ തുടർച്ചയായാണ്‌ നടപടി. അമേരിക്കൻ മെഡിക്കൽ അസോസിയേഷൻ ട്രംപിന്റെ ആരോഗ്യനയങ്ങളെ ശക്തമായി വിമർശിച്ചു. 5 ലക്ഷം ട്രാൻസ്‌ജെൻഡർമാർ അമേരിക്കയിൽ ഉള്ളതായാണ്‌ കണക്ക്‌. സ്വവർഗപ്രണയികളും ട്രാൻസ്‌ സമൂഹവും കൂടി ജനസംഖ്യയിൽ നാലര ശതമാനം വരും.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


പ്രധാന വാർത്തകൾ
 Top