23 November Monday

അർമേനിയ അസർബൈജാൻ സമാധാനത്തിന്‌ മാർപാപ്പയും

വെബ് ഡെസ്‌ക്‌Updated: Tuesday Oct 13, 2020


വത്തിക്കാൻസിറ്റി
അർമേനിയയും അസർബൈജാനും തമ്മിൽ റഷ്യൻ മധ്യസ്ഥതയിൽ ഉണ്ടാക്കിയ വെടിനിർത്തൽ കരാർ യാഥാർഥ്യമാക്കണമെന്ന്‌ ഫ്രാൻസിസ്‌ മാർപാപ്പ അഭ്യർഥിച്ചു. ഇരുപക്ഷത്തുമുണ്ടായ മരണവും നാശനഷ്ടങ്ങളും ഉളവാക്കിയ ദുഃഖത്തിൽ താനും പങ്ക്‌ ചേരുന്നതായി മാർപാപ്പ പറഞ്ഞു. ഞായറാഴ്‌ച കന്യാമറിയത്തോടുള്ള പ്രാർഥനയ്‌ക്കുശേഷമാണ്‌ അദ്ദേഹം വിഷയത്തിൽ പ്രതികരിച്ചത്‌.

അമേരിക്കയിലും ചില തെക്കനമേരിക്കൻ രാജ്യങ്ങളിലും കാട്ടുതീ നാശമുണ്ടാക്കിയതിലും മാർപാപ്പ ദുഃഖം പ്രകടിപ്പിച്ചു. ചിലയിടത്ത്‌ തുടർച്ചയായ വരൾച്ചയാണ്‌ കാട്ടുതീക്ക്‌ കാരണമെങ്കിലും ചിലയിടത്ത്‌ അത്‌ മനുഷ്യനുണ്ടാക്കിയതാണെന്നും അദ്ദേഹം ഓർമിപ്പിച്ചു.

അമേരിക്കയിൽ കലിഫോർണിയയിലെ തുർക്കി കോൺസുലേറ്റിനു മുന്നിൽ അർമേനിയൻ വംശജർ അസർബൈജാനും അതിനെ പിന്തുണയ്‌ക്കുന്ന തുർക്കിക്കുമെതിരെ പ്രകടനം നടത്തി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top