13 November Wednesday

യുഎസിൽ അപകടം: ഷില്ലോങ്‌ ആർച്ച്‌ബിഷപ്പും മലയാളി വൈദികനും മരിച്ചു

വെബ് ഡെസ്‌ക്‌Updated: Sunday Oct 13, 2019

കലിഫോർണിയ > കലിഫോർണിയയിലെ കൊളുസ കൗണ്ടിയിൽ വ്യാഴാഴ്‌ച രാത്രി 11ന്‌ (ഇന്ത്യൻ സമയം വെള്ളിയാഴ്‌ച പകൽ 10.30) കാർ മിനി ട്രക്കിൽ ഇടിച്ചുണ്ടായ അപകടത്തിൽ മേഘാലയയിലെ ഷില്ലോങ്‌ ആർച്ച്‌ബിഷപ്‌ ഡൊമിനിക്‌ ജാലയും(68) മലയാളി വൈദികൻ ഫാദർ മാത്യു വെള്ളാങ്കലും മരിച്ചു. ഇവർക്കൊപ്പം ഉണ്ടായിരുന്ന മലയാളി വൈദികൻ ഫാദർ ജോസഫ്‌ പാറേക്കാട്ടിന്‌ ഗുരുതരമായി പരിക്കേറ്റു. ക്ലിയർലേക്കിലേക്ക്‌ കാറിൽ പോകുകയായിരുന്നു ഇവർ.

അമേരിക്കയിൽ ഇംഗ്ലീഷ്‌ പ്രാർഥനാക്രമം സംബന്ധിച്ച യോഗത്തിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു ആർച്ച്‌ബിഷപ്‌ ജാല. കലിഫോർണിയയിലെ സെന്റ്‌ ഇസിഡോർ ഇടവകയിൽ പാസ്‌റ്ററാണ്‌ ഫാദർ മാത്യു വെള്ളാങ്കൽ.1951 ജൂലൈയിൽ മാവ്‌ലായിൽ ജനിച്ച ഡൊമിനിക്‌ ജാല 1999ലാണ്‌ ആർച്ച്‌ബിഷപ്പായി നിയമിതനായത്‌. വടക്കുകിഴക്കേ ഇന്ത്യൻ മേഖലാ ബിഷപ്‌സ്‌ കൗൺസിൽ പ്രസിഡന്റ്‌ കൂടിയായിരുന്നു അദ്ദേഹം. 1987ലാണ്‌ ഫാദർ മാത്യു വെള്ളാങ്കൽ വൈദികനായത്‌.


പ്രധാന വാർത്തകൾ
 Top