23 September Wednesday

ഇറാഖിൽ തുർക്കി ഡ്രോൺ ആക്രമണം; 8 മരണം

വെബ് ഡെസ്‌ക്‌Updated: Thursday Aug 13, 2020


ബാഗ്‌ദാദ്‌  
തുർക്കിയുടെ ഡ്രോൺ ആക്രമണത്തിൽ രണ്ട്‌ സുരക്ഷാഉദ്യോഗസ്ഥരടക്കം എട്ടുപേർ കൊല്ലപ്പെട്ടതായി ഇറാഖ്‌. കുർദ്‌ സ്വയം ഭരണ പ്രദേശമായ വടക്കൻ ഇർബിലിലെ അതിർത്തിമേഖലയിൽ നിർത്തിയിട്ടിയിരുന്ന വാഹനത്തിലുണ്ടായിരുന്ന രണ്ട്‌ സേനാ ഉദ്യോഗസ്ഥരും ഡ്രൈവറും കൊല്ലപ്പെട്ടു.

ഉദ്യോഗസ്ഥർ കുർദിസ്ഥാൻ വർക്കേഴ്‌സ്‌ പാർടി(പികെകെ) പ്രതിനിധികളുമായി കൂടിക്കാഴ്‌ച നടത്തുന്നതിനിടെയായിരുന്നു ആക്രമണം. ഇതേത്തുടർന്ന്‌ തുർക്കി പ്രതിരോധമന്ത്രിയുടെ സന്ദർശനം ഇറാഖ്‌ റദ്ദാക്കി.ജനറൽ മുഹമ്മദ്‌ റുഷ്‌ദി, അതിർത്തി സുരക്ഷാ സേനയുടെ കമാൻഡർ സുബൈർ അലി എന്നിവരാണ്‌ കൊല്ലപ്പെട്ട ഉദ്യോഗസ്ഥർ. കുർദിസ്ഥാൻ പോരാളികളെ അതിർത്തികടന്നും തുർക്കി ആക്രമിക്കുന്നത്‌ ആദ്യമായല്ല. ‘പികെകെ കലാപകാരികളെ’ ചെറുക്കാൻ ഇറാഖ്‌ സർക്കാർ ഒരു നടപടിയുമെടുക്കുന്നില്ലെന്നാണ്‌ തുർക്കിയുടെ വാദം.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


----
പ്രധാന വാർത്തകൾ
-----
-----
 Top