22 October Tuesday

ബ്രെക‌്സിറ്റ‌ിന്‌ 6 മാസം കൂടി

വെബ് ഡെസ്‌ക്‌Updated: Friday Apr 12, 2019


ബ്രസൽസ‌്
ബ്രിട്ടന് യൂറോപ്യന്‍ യൂണിയനില്‍നിന്ന് പുറത്തുപോകാനുള്ള സമയം ആറുമാസംകൂടി നീട്ടി നൽകി. ബ്രസൽസിൽ നടന്ന  യൂറോപ്യൻ യൂണിയൻ ഉച്ചക്കോടിയിൽ അഞ്ച‌് മണിക്കൂർ നീണ്ടുനിന്ന ചർച്ചകൾക്കൊടുവിലാണ് തീരുമാനം. ഒക്ടോബര്‍ 31 ആണ് പുതിയ സമയപരിധി. നിലവിലുള്ള കരാര്‍ അനുസരിച്ച്‌ വെള്ളിയാഴ്ചയാണ് ബ്രിട്ടണ്‍ യൂറോപ്യന്‍ യൂണിയനില്‍നിന്ന് പുറത്തുപോകേണ്ടിയിരുന്നത്. ജൂണ്‍ 30 വരെ കാലാവധി നീട്ടണമെന്ന ബ്രിട്ടന്റെ ആവശ്യം പരിഗണിച്ചായിരുന്നു ഇയുവിന്റെ നടപടി. നേരത്തെ ഉച്ചക്കോടിയിൽ ബ്രിട്ടന‌ുവേണ്ടി വാദിക്കാനായി ജർമൻ ചാൻസലർ ആംഗല മെർക്കലുമായും ഫ്രഞ്ച‌് പ്രസിഡന്റ‌് ഇമ്മാനുവൻ മാക്രോണുമായും ബ്രിട്ടീഷ‌് പ്രധാനമന്ത്രി തെരേസാ മേ കൂടിക്കാഴ‌്ച നടത്തിയിരുന്നു. എന്നാൽ, കാലാവധി നീട്ടുന്ന തീരുമാനത്തെ ഫ്രാന്‍സ‌് എതിർത്തു.

ദയ‌വ‌് ചെയ‌്ത‌് സമയം നഷ‌്ടമാക്കരുതെന്ന‌് ഇയു പ്രസിഡന്റ‌് ഡോണൾഡ‌് ടസ‌്ക‌് പറഞ്ഞു. പാർലമെന്റിൽ മൂന്ന‌ുതവണ തള്ളിയ കരാറിൽ ഇനി എന്തുചെയ്യുമെന്ന‌ത‌് ഇപ്പോഴും അനിശ്ചിതത്വത്തിലാണ്‌.


പ്രധാന വാർത്തകൾ
 Top