17 January Friday

യുഎസിൽ നിരോധിത മരുന്ന്‌ കടത്തിയ ഇന്ത്യക്കാരന്‌ ശിക്ഷ; 20 വർഷം തടവും 7,09,21,400 രൂപ പിഴയും

വെബ് ഡെസ്‌ക്‌Updated: Wednesday Dec 11, 2019

വാഷിങ്‌ടൺ > വ്യാജ രേഖകൾ നിർമിച്ച്‌ നിരോധിത മരുന്നുകൾ കടത്തിയതിനും അനധികൃത പണമിടപാടിനും അറസ്റ്റിലായ ഇന്ത്യൻ ബിസിനസുകാരന്‌ അമേരിക്കൻ കോടതി കുറ്റംചുമത്തി. നാഗ്‌പുർ സ്വദേശിയായ ജിതേന്ദ്ര ഹരീഷ്‌ ബെലാനിയാണ്‌ 20 വർഷംവരെ ജയിൽശിക്ഷയും 10 ലക്ഷം  ഡോളർ (7,09,21,400 രൂപ)വരെ പിഴയും ലഭിക്കാവുന്ന കേസിൽ കുറ്റക്കാരനാണെന്ന്‌ കണ്ടെത്തിയത്‌. ജൂണിൽ ചെക്ക്‌ റിപ്പബ്ലിക്കിൽ അറസ്റ്റിലായ ജിതേന്ദ്രയെ അമേരിക്കയിലേക്ക്‌ നാടുകടത്തുകയായിരുന്നു.

ഇന്ത്യ കേന്ദ്രീകരിച്ചുള്ള ലീ എച്ച്‌പിഎൽ എന്ന കമ്പനിയുടെ ഉൽപ്പന്ന വിതരണക്കാരനായ ജിതേന്ദ്ര 2015നും 19നും ഇടയിൽ അമേരിക്കൻ പങ്കാളികളുടെ സഹായത്തോടെ നിരോധിത മരുന്നുകൾ കടത്തിയെന്നാണ്‌ കേസ്‌. കസ്റ്റംസ്‌ രേഖകൾ തിരുത്തി മരുന്ന്‌ കടത്തിയെന്ന്‌ സമ്മതിച്ചതായി വകുപ്പ്‌ പറഞ്ഞു.


പ്രധാന വാർത്തകൾ
 Top