31 October Saturday

ട്രംപിന്റെ വാദം ജനവഞ്ചനയെന്ന്‌ ബൈഡൻ

വെബ് ഡെസ്‌ക്‌Updated: Friday Sep 11, 2020


വാഷിങ്‌ടൺ
കോവിഡ്‌ വളരെ അപകടകാരിയാണെന്ന്‌ അറിയാമായിരുന്നു എന്ന പ്രസിഡന്റ്‌ ട്രംപിന്റെ വാദം അമേരിക്കൻ ജനതയോട്‌ നടത്തിയ ജീവന്മരണ വഞ്ചനയാണെന്ന്‌ പ്രസിഡന്റ്‌ തെരഞ്ഞെടുപ്പിലെ എതിർ സ്ഥാനാർഥി ജോ ബൈഡൻ. ‘അദ്ദേഹത്തിന്‌ അറിയാമായിരുന്നു. എന്നിട്ടും നിസ്സാരമായി കാണിച്ചു. തന്റെ ജോലി ചെയ്യുന്നതിൽ ട്രംപ്‌ പരാജയപ്പെട്ടു’ എന്ന്‌ ബൈഡൻ പറഞ്ഞു.

ട്രംപിന്റെ പ്രതികരണങ്ങൾ അദ്ദേഹത്തിന്റെ ദൗർബല്യം കാണിക്കുന്നതായി പ്രതിനിധിസഭാ സ്‌പീക്കർ നാൻസി പെലോസി പറഞ്ഞു.  കോവിഡ്‌ സംബന്ധിച്ച്‌ ട്രംപിന്റെ ധാരണ ഇതാണെന്ന്‌ അറിഞ്ഞിരുന്നെങ്കിൽ മറച്ചുവച്ചത്‌ എന്തിനെന്ന വിമർശം വുഡ്‌വാർഡിനെതിരെയും ഉയർന്നു. പൊതുജനാരോഗ്യത്തേക്കാൾ പുസ്‌തകവിൽപ്പനയ്‌ക്ക്‌ പ്രാധാന്യം നൽകി എന്ന വിമർശം ട്വിറ്ററിലും മറ്റ്‌ നവമാധ്യമങ്ങളിലും ഉയർന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top