30 November Monday

അയർലൻഡിൽ ഷിൻ ഫെയ്‌നിന്‌ കുതിപ്പ്‌

വെബ് ഡെസ്‌ക്‌Updated: Tuesday Feb 11, 2020


ലണ്ടൻ
അയർലൻഡ്‌ പാർലമെന്റ്‌  തെരഞ്ഞെടുപ്പിലെ ഒന്നാം മുൻഗണനാ വോട്ടുകൾ എണ്ണിക്കഴിഞ്ഞപ്പോൾ നിരീക്ഷകരുടെ കണക്കുകൂട്ടൽ തെറ്റിച്ച്‌ ഇടതുപക്ഷ ഷിൻ ഫെയ്‌നിന്‌ വൻ കുതിപ്പ്‌. പതിറ്റാണ്ടുകളായി ഐറിഷ്‌ രാഷ്‌ട്രീയം അടക്കിവാണ രണ്ട്‌ വലതുപക്ഷ കക്ഷികളെയും പിന്തള്ളി ഷിൻ ഫെയ്‌ൻ 24.5 ശതമാൻ വോട്ടോടെ ഒന്നാമതെത്തി. ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ലിയോ വരാഡ്‌കറുടെ ഫീനെ ഗെയൽ 20.9 ശതമാനം വോട്ടോടെ മൂന്നാംസ്ഥാനത്തേക്ക്‌ പിന്തള്ളപ്പെട്ടു. 22.2 ശതമാനം വോട്ട്‌ ലഭിച്ച വലതുപക്ഷ ഫിയാന്ന ഫോയിലാണ്‌ രണ്ടാംസ്ഥാനത്ത്‌.

2016ൽ 13.8 ശതമാനം വോട്ട്‌ മാത്രമാണ്‌ ഷിൻ ഫെയ്‌നിന്‌ ലഭിച്ചത്‌. 160 അംഗ പാർലമെന്റിലെ 159  സീറ്റിലേക്ക്‌ നടന്ന തെരഞ്ഞെടുപ്പിൽ 42 സീറ്റിലേക്കുമാത്രം മത്സരിച്ച ഷിൻ ഫെയ്‌നിന്‌ സർക്കാർ രൂപീകരണം എളുപ്പമല്ല. മറ്റ്‌ ഇടതുകക്ഷികളുമായി ഷിൻ ഫെയ്‌ൻ ചർച്ച നടത്തുമെന്ന്‌ നേതാവ്‌ മേരി ലൗ മക്‌ഡൊണാൾഡ്‌ അറിയിച്ചു. ഷിൻ ഫെയ്‌നുമായി സഖ്യമില്ലെന്നാണ്‌ വരാഡ്‌കറുടെ നിലപാട്‌. എന്നാൽ, ആരുമായും ചർച്ചയാകാം എന്ന്‌ ഫിയാന്ന ഫോയിൽ നേതാവ്‌ മൈക്കേൽ മാർടിൻ പറഞ്ഞു. രണ്ടാം മുൻഗണനാ വോട്ടുകളുടെ എണ്ണൽ പുരോഗമിക്കുകയാണ്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top