വെല്ലിങ്ടണ്‍ > ന്യൂസിലന്‍ഡില്‍ നൂറുകണക്കിന് തിമിംഗലങ്ങള്‍ തീരത്തടിഞ്ഞു. 400ല്‍ അധികം തിമിംഗലങ്ങളാണ് തീരത്തടിഞ്ഞത്. ഭൂരിഭാഗവും കരയ്ക്കടിഞ്ഞതോടെ ചത്തതായി അധികൃതര്‍ പറഞ്ഞു. ഇത്തരത്തില്‍ പലപ്പോഴും തിമിംഗലങ്ങള്‍ കരയിലെത്താറുണ്ടെങ്കിലും ഇത്രയധികം ഒരുമിച്ച് വരുന്നത് അപൂര്‍വമാണ്.
ജീവന്‍ രക്ഷിക്കാനായ നൂറോളം തിമിംഗലങ്ങളെ തിരിച്ച് കടലില്‍ എത്തിച്ചു. രണ്ട് ടണ്ണിലധികം തൂക്കം വരുന്ന തിമിംഗലങ്ങളാണ് കരയിലെത്തിയത്. ഇവയുടെ മൃതദേഹങ്ങള്‍ സംസ്കരിക്കാനുള്ള ശ്രമം നടത്തുകയാണെന്നും അധികൃതര്‍ വ്യക്തമാക്കി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..