23 September Wednesday

നെതന്യാഹുവിന്റെ വീട്‌ ജനങ്ങൾ വളഞ്ഞു

വെബ് ഡെസ്‌ക്‌Updated: Monday Aug 10, 2020


ജെറുസലേം
ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവിനെതിരെ ജനരോഷം ശക്തമായി. ശനിയാഴ്‌ച രാത്രി ആയിരക്കണക്കിനാളുകൾ നെതന്യാഹുവിന്റെ ഔദ്യോഗിക വസതി വളഞ്ഞ്‌ ചുറ്റുമുള്ള വഴികളിൽ ഒത്തുകൂടി. സീസേറിയയിലെ നെതന്യാഹുവിന്റെ തീരദേശവസതിക്ക്‌ പുറത്തും ജനങ്ങൾ പ്രതിഷേധവുമായി തടിച്ചുകൂടി.

അഴിമതിക്കേസുകളിൽ വിചാരണ നേരിടുന്ന പ്രധാനമന്ത്രി അതിൽനിന്ന്‌ രക്ഷപ്പെടാൻ കോവിഡിന്റെ പേരിൽ ഐക്യസർക്കാർ രൂപീകരിച്ചതുമുതൽ പ്രതിഷേധം തുടങ്ങിയതാണ്‌. കോവിഡ്‌ സ്ഥിതി വഷളായതോടെ പ്രതിഷേധം രൂക്ഷമാവുകയാണ്‌.

തൊഴിൽരഹിതരും വരുമാനം നിലച്ച സ്വയംതൊഴിലുകാരും എല്ലാം നെതന്യാഹുവിന്റെ രാജി ആവശ്യപ്പെട്ട്‌ പ്രതിഷേധത്തിനെത്തി.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


----
പ്രധാന വാർത്തകൾ
-----
-----
 Top