03 August Monday

9/11 ആക്രമണം അതിജീവിച്ചയാളെ കോവിഡ്‌ കവർന്നു

വെബ് ഡെസ്‌ക്‌Updated: Monday Jul 6, 2020

ഇടതുവശത്ത്‌ മഞ്ഞ ചണക്കടലാസ്‌ കൈവശം വച്ച്‌ ഓടുന്നയാളാണ്‌ സ്റ്റീഫൻ (ഭീകരാക്രമണ സമയത്തെ ഫോട്ടോ)


ഡെൽറേ ബീച്ച്‌
തലനാരിഴയ്‌ക്കാണ്‌ ഇലക്‌ട്രിക്കൽ എൻജിനിയർ സ്റ്റീഫൻ കൂപ്പർ (78) 2001 സെപ്‌തംബർ ഒമ്പതിലെ ഭീകരാക്രമണം അതിജീവിച്ചത്‌.  എന്നാൽ, 19 വർഷത്തിനിപ്പുറം കോവിഡ്‌ മഹാമാരിയിൽ അദ്ദേഹത്തിനു ജീവൻ നഷ്ടമായി.

ലോക വ്യാപാരകേന്ദ്രം തകർന്നടിയുമ്പോൾ കേവലം ഒരു ബ്ലോക്ക്‌ അകലെയായിരുന്നു സ്റ്റീഫൻ ഉണ്ടായിരുന്നത്‌. ചില രേഖകൾ കൈമാറാൻ എത്തിയതായിരുന്നു അദ്ദേഹം. പൊലീസ്‌ നിർദേശിച്ചതിനെ തുടർന്ന്‌ ചിതറിയോടുന്ന ആളുകളുടെ കൂട്ടത്തിൽ സ്റ്റീഫനും ഉണ്ടായിരുന്നു. ഈ രംഗം അസോസിയറ്റ്‌ പ്രസ്‌ ഫോട്ടോഗ്രാഫറായിരുന്ന സൂസൻ പ്ലൻകറ്റ്‌ പകർത്തി. ചിത്രം പിന്നീട്‌ ന്യൂയോർക്ക്‌ മ്യൂസിയത്തിലുൾപ്പെടെ പ്രദർശിപ്പിച്ചു. ഫോട്ടോ എടുത്തിട്ടുണ്ടെന്നും അത്‌ പ്രസിദ്ധീകരിച്ചതും സ്റ്റീഫൻ പിന്നീടാണ്‌ അറിഞ്ഞത്‌. ഫോട്ടോയിലുള്ള മറ്റു രണ്ടുപേരുമായി ബന്ധമുണ്ടായിരുന്നെന്നും സ്റ്റീഫനെ പരിചയപ്പെടാൻ കഴിയാത്തത്‌ നഷ്ടമായെന്നും ഫോട്ടോഗ്രാഫറായ‌ സൂസൻ പ്ലൻകറ്റ്‌ പ്രതികരിച്ചു.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


പ്രധാന വാർത്തകൾ
 Top