09 August Sunday

മ്യാൻമറിൽ ഖനി അപകടം: 162 മരണം

വെബ് ഡെസ്‌ക്‌Updated: Friday Jul 3, 2020


യാൻഗൂൺ
മ്യാൻമർ കചിനിലെ ധാതുഖനിയിലുണ്ടായ അപകടത്തിൽ 162 പേർ മണ്ണിനടിയിൽപ്പെട്ട്‌ മരിച്ചു. പരിക്കേറ്റ 54 പേരെ ആശുപത്രിയിലെത്തിച്ചു. രത്‌നങ്ങൾ ശേഖരിച്ചുകൊണ്ടിരുന്ന തൊഴിലാളികളാണ്‌ മരിച്ചത്‌. അടുത്തിടെ മ്യാൻമറിൽ നടന്ന ഏറ്റവും വലിയ അപകടമാണിത്‌.

12 മണിക്കൂർ നീണ്ട തെരച്ചിലിലാണ്‌ മൃതദേഹം പുറത്തെടുത്തത്‌. കൂടുതൽ പേർ മണ്ണിനടിയിൽ കുടുങ്ങിക്കിടക്കുന്നതായി സംശയിക്കുന്നു‌. ലോകത്തിലെതന്നെ വലിയ രത്നഖനികളിലൊന്നാണിത്‌‌. മ്യാൻമറിലെ ഖനികളിൽ മണ്ണിടിച്ചിൽ അപകടങ്ങൾ മുമ്പും ഉണ്ടായിട്ടുണ്ട്‌. എന്നാൽ, അഞ്ചു വർഷത്തിനിടയിൽ ഇത്രയും വലിയ അപകടം ആദ്യമാണ്‌. അപകടം സംബന്ധിച്ച്‌ കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. ഖനികളിലെ അരക്ഷിത സാഹചര്യമാണ്‌ ദുരന്തം വരുത്തി വയ്‌ക്കുന്നതെന്നാണ്‌ ആരോപണം. രാത്രിയിൽ രക്ഷാപ്രവർത്തനം ദുഷ്‌കരമായതിനാൽ തെരച്ചിൽ താൽക്കാലികമായി നിർത്തിവച്ചു.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


പ്രധാന വാർത്തകൾ
 Top