03 August Monday

അതിർത്തിയിൽ സേനാവിന്യാസം : ആരോപണം തള്ളി പാകിസ്ഥാൻ

വെബ് ഡെസ്‌ക്‌Updated: Friday Jul 3, 2020


ഇസ്ലാമാബാദ്‌
നിയന്ത്രണരേഖയിൽ സേനാവിന്യാസം നടത്തുന്നുണ്ടെന്ന വാർത്ത തള്ളി പാകിസ്ഥാൻ സൈന്യം. നിരുത്തരപരവും വ്യാജവുമായ ആരോപണമാണിതെന്നാണ്‌ പ്രതികരണം.   നിയന്ത്രണരേഖയിലും ഗിൽജിത്‌ –-ബൽട്ടിസ്ഥാനിലുമായി ഇരുപതിനായിരത്തിലധികം സൈനികരെ വിന്യസിച്ചെന്നായിരുന്നു വാർത്ത. യഥാർഥ നിയന്ത്രണരേഖയിലെ ചൈനീസ്‌ സേനാവിന്യാസത്തിന്‌ സമമായുള്ള‌ പാകിസ്ഥാന്റെ നീക്കമെന്നായിരുന്നു റിപ്പോർട്ട്‌.

പാകിസ്ഥാനിൽ ചൈനീസ്‌ സാന്നിധ്യമുണ്ടെന്ന വാർത്തയും പാകിസ്ഥാൻ തള്ളി. 2019 ഫെബ്രുവരി 14ന്‌ പുൽവാമയിൽ നടന്ന ഭീകരാക്രമണത്തിനുശേഷം ഇന്ത്യ–-പാകിസ്ഥാൻ ബന്ധത്തിൽ വിള്ളൽ വീണിരുന്നു. ജമ്മു കശ്‌മീരിന്‌ പ്രത്യേക പദവി  റദ്ദാക്കിയതിനെത്തുടർന്ന്‌ ഇന്ത്യൻ ഹൈക്കമീഷണറെ പാകിസ്ഥാൻ പുറത്താക്കി. ഇന്ത്യയിലെ പാകിസ്ഥാൻ ഹൈക്കമീഷനിലെ ഉദ്യോഗസ്ഥർ 50 ശതമാനമായി ഇന്ത്യ കുറച്ചിരുന്നു.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


പ്രധാന വാർത്തകൾ
 Top