23 November Monday

അർമേനിയ–- അസർബെയ്‌ജാൻ സംഘർഷം: റഷ്യ–- ഫ്രാൻസ്‌ ഇടപെടൽ

വെബ് ഡെസ്‌ക്‌Updated: Friday Oct 2, 2020


യേർവാൻ/ബാകു
നഗോർണോ–- കരാബഖ്‌‌ മേഖലയിലെ തർക്കം സംബന്ധിച്ച്‌ അർമേനിയയും അസർബെയ്‌ജാനും തമ്മിൽ നടക്കുന്ന സംഘർഷം അവസാനിപ്പിക്കാൻ റഷ്യ–- ഫ്രാൻസ് ഇടപെടൽ. ഇരുകൂട്ടരും തമ്മിൽ തുടരുന്ന സംഘർഷത്തിൽ ഇതുവരെ നൂറിലധികം പേർക്ക്‌ ജീവൻ നഷ്ടമായി.

സംഘർഷം തുടരുമെന്ന്‌ ഇവർ പ്രഖ്യാപിച്ചതിനു പിന്നാലെയാണ്‌ ഇരു രാജ്യവും പ്രശ്‌നപരിഹാരത്തിനായി ഇടപ്പെട്ടത്‌. എത്രയും വേഗം വെടിനിർത്തൽ പ്രഖ്യാപിക്കണമെന്ന്‌ വ്‌ളാഡിമിർ പുടിനും ഇമ്മാനുവൽ മാക്രോണും ആവശ്യപ്പെട്ടു. കരാബഖ് മേഖലയിൽനിന്ന്‌ അർമേനിയൻ സൈന്യം പൂർണമായും പിന്മാറുന്നതുവരെ തന്റെ സൈന്യം പോരാട്ടം തുടരുമെന്ന് അസർബെയ്‌ജാൻ പ്രസിഡന്റ് ഇൽഹാം അലിയേവ് പറഞ്ഞു.

ഈ സമയത്ത്‌  ചർച്ചകളെക്കുറിച്ച് സംസാരിക്കുന്നത് ഉചിതമല്ലെന്ന് അർമേനിയൻ പ്രധാനമന്ത്രി നിക്കോൾ പാഷിനിയൻ പറഞ്ഞു.അർമേനിയയും അസർബെയ്‌ജാനും ചർച്ചകൾക്കുള്ള അന്താരാഷ്ട്ര ഇടപെടലുകൾ നിരസിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top