30 June Thursday

പുടിന്‌ 
ക്യാൻസർ ശസ്ത്രക്രിയ

വെബ് ഡെസ്‌ക്‌Updated: Wednesday May 4, 2022


മോസ്കോ
റഷ്യൻ പ്രസിഡന്റ്‌ വ്ലാദിമിർ പുടിന്‌ ക്യാൻസറെന്ന്‌ റിപ്പോർട്ട്‌. അടുത്തുതന്നെ ശസ്ത്രക്രിയ നടത്തുമെന്നും ഇതിനായി ഭരണം രക്ഷാസമിതി സെക്രട്ടറിയായ നികൊളായ്‌ പട്രുഷെവിന്‌ കൈമാറുമെന്നും ന്യൂയോർക്ക്‌ പോസ്‌റ്റ്‌ റിപ്പോർട്ട്‌ ചെയ്തു. റഷ്യൻ ചാരസംഘടനയിലെ മുൻ ലെഫ്‌റ്റനന്റിന്റെ ടെലഗ്രാം ചാനലിൽ വന്ന വിവരത്തെ ആധാരമാക്കിയാണ്‌ റിപ്പോർട്ട്‌. പുടിന്‌ വയറ്റിൽ ക്യാൻസറാണെന്നും ശസ്ത്രക്രിയയുണ്ടാകുമെന്നും ദിവസങ്ങളായി അഭ്യൂഹമുണ്ടായിരുന്നു.

പാർകിൻസൺസ്‌ ഉൾപ്പെടെ മറ്റ്‌ രോഗങ്ങളുമുണ്ടെന്നും അദ്ദേഹത്തിന്റെ ചിത്രങ്ങളും വീഡിയോകളും ചൂണ്ടിക്കാട്ടി വിവിധ പാശ്ചാത്യ മാധ്യമങ്ങള്‍ ‌അനുമാനിക്കുന്നു. കടുത്ത പുടിൻ അനുയായിയായ പട്രുഷെവിന്‌ രണ്ടോ മൂന്നോ ദിവസത്തേക്ക്‌ ഭരണം കൈമാറിയേക്കുമെന്നാണ്‌ റിപ്പോർട്ട്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top