02 December Wednesday

കമലയെ ദുർഗയാക്കി; ചിലർക്ക്‌ പ്രതിഷേധം

വെബ് ഡെസ്‌ക്‌Updated: Wednesday Oct 21, 2020


വാഷിങ്‌ടൺ
ഡെമോക്രാറ്റിക്‌ വൈസ്‌ പ്രസിഡന്റ്‌ ‘സ്ഥാനാർഥി’ കമലാ ഹാരിസിനെ ദുർഗാദേവിയായി ചിത്രീകരിച്ചതിI പ്രതിഷേധവുമായി അമേരിക്കയിലെ ചില ഹിന്ദു സംഘടനകൾ. നവരാത്രി ഉത്സവത്തിന്റെ ആദ്യദിനം കമലയുടെ അനിയത്തിയുടെ മകളും അഭിഭാഷകയുമായ മീന ഹാരിസ്‌ ട്വീറ്റ്‌ ചെയ്ത ചിത്രമാണ്‌ വിവാദമായത്‌.

കമലയുടെ മുഖമുള്ള ദുർഗാദേവി മഹിഷാസുരനായ ട്രംപിനെ വധിക്കുന്നതാണ്‌ ചിത്രം. ഡെമോക്രാറ്റിക്‌ പ്രസിഡന്റ്‌ സ്ഥാനാർഥി ജോ ബൈഡനാണ്‌ ദേവിയെ വഹിക്കുന്ന സിംഹം. സാമൂഹ്യ മാധ്യമങ്ങളിൽ എതിർപ്പ്‌ വന്നതോടെ ട്വീറ്റ്‌ നീക്കിയെങ്കിലും മീന മാപ്പുപറയണമെന്ന വാശിയിലാണ്‌ ചില സംഘടനകൾ.

നവരാത്രിയോടനുബന്ധിച്ച്‌ ബൈഡനും കമലയും രാജ്യത്തെ ഹിന്ദു സമൂഹത്തിന്‌ ആശംസ നേർന്നിരുന്നു. തിന്മയ്‌ക്ക്‌ മുകളിൽ നന്മ ഒരിക്കൽക്കൂടി ജയിക്കട്ടെയെന്നും പുതിയ തുടക്കങ്ങൾ സാധ്യമാകട്ടെയെന്നും ബൈഡൻ ട്വീറ്റ്‌ ചെയ്തു. ‘എല്ലാ വിഭാഗങ്ങളെയും ഒരുപോലെ ഉൾക്കൊള്ളാൻ കഴിയുന്ന നീതിനിഷ്ഠമായ അമേരിക്ക കെട്ടിപ്പടുക്കാൻ നവരാത്രി പ്രചോദനമാകട്ടെ’യെന്നായിരുന്നു കമലയുടെ ട്വീറ്റ്‌.

അമേരിക്കയിലെ ദക്ഷിണേഷ്യൻ സമൂഹം കമലയുടെയും ബൈഡന്റെയും പ്രചാരണത്തിനായി സാമൂഹ്യമാധ്യമങ്ങളിൽ സജീവമാണ്‌. പ്രചാരണത്തിനായി മൂന്നുമാസംകൊണ്ട്‌ ഒരുകോടി ഡോളർ സമാഹരിച്ചതായി ഇന്ത്യൻ അമേരിക്കൻ പൊളിറ്റിക്കൽ ആക്ഷൻ കമ്മിറ്റിയും പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top