10 August Monday

കസാഖ്‌സ്ഥാനിൽ കോവിഡിനേക്കാൾ മാരകമായ അജ്ഞാത ന്യൂമോണിയയെന്ന്‌ ചൈന; വ്യാജവാർത്തയെന്ന് കസാഖ്‌സ്ഥാൻ

വെബ് ഡെസ്‌ക്‌Updated: Saturday Jul 11, 2020


ബീജിങ്‌
മധ്യേഷ്യൻ രാജ്യമായ കസാഖ്‌സ്ഥാനിൽ കോവിഡിനെക്കാൾ വളരെ ഉയർന്ന മരണനിരക്കുള്ള അജ്ഞാത ന്യൂമോണിയ പ്രാദേശികമായി പടർന്നിട്ടുള്ളതായി ചൈന സ്വന്തം പൗരർക്ക്‌ മുന്നറിയിപ്പ്‌ നൽകി. ഈ വർഷം ആദ്യ ആറ്‌ മാസത്തിൽ 1772 പേരുടെ മരണത്തിനിടയാക്കിയ രോഗം ബാധിച്ച്‌ ജൂണിൽ മാത്രം 628 പേർ മരിച്ചിട്ടുണ്ട്‌. കസാഖ്‌സ്ഥാനിലെ ചൈനയുടെ എംബസി വീചാറ്റിലൂടെ പുറത്തുവിട്ട പ്രസ്‌താവനയിലാണ്‌ ഇക്കാര്യം അറിയിച്ചത്‌. മരിച്ചവരിൽ ചൈനക്കാരുമുണ്ട്‌. എന്നാൽ ഇത്‌ ‘വ്യാജവാർത്ത’യാണ്‌ എന്നാണ്‌ കസാഖ്‌സ്ഥാന്റെ പ്രതികരണം.

കസാഖ്‌സ്ഥാനിലെ ആരോഗ്യ വകുപ്പടക്കം വിവിധ സംഘടനകൾ ഈ രോഗത്തിന്‌ കാരണമായ വൈറസിനെക്കുറിച്ച്‌ പഠിക്കുന്നതായും ചൈനീസ്‌ എംബസി അറിയിച്ചു. ചൈനയിലെ സിൻജിയാങ്‌ പ്രവിശ്യയുമായി അതിർത്തി പങ്കിടുന്ന രാജ്യമാണ്‌ കസാഖ്‌സ്ഥാൻ.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


പ്രധാന വാർത്തകൾ
 Top