13 August Saturday

നേപ്പാൾ വിമാനാപകടം: ബ്ലാക്ക്‌ ബോക്‌സ്‌ കിട്ടി

വെബ് ഡെസ്‌ക്‌Updated: Wednesday Jun 1, 2022

കാഠ്‌മണ്ഡു> നേപ്പാളിൽ 22 പേരുടെ മരണത്തിനിടയാക്കിയ അപകടത്തിൽപ്പെട്ട വിമാനത്തിന്റെ ബ്ലാക്ക്‌ ബോക്‌സ്‌ കണ്ടെത്തി. അപകടമുണ്ടായ മുസ്താങ്‌ ജില്ലയിൽ കൊവാങ്‌ ഗ്രാമത്തിലെ മലമ്പ്രദേശത്തുനിന്ന്‌ ചൊവ്വാഴ്ചയാണ്‌ ബ്ലാക്ക്‌ ബോക്സ്‌ കണ്ടെത്തിയത്‌. ശാസ്ത്രീയ പരിശോധനയ്ക്കായി കാഠ്‌മണ്ഡുവിലേക്ക്‌ കൊണ്ടുപോയി.

മോശം കാലാവസ്ഥയാണ്‌ അപകടത്തിന്‌ കാരണമെന്നാണ്‌ പ്രാഥമിക നിഗമനം. വിശദാന്വേഷണത്തിന്‌ സർക്കാർ അഞ്ചംഗ കമീഷനെ നിയോഗിച്ചു.  താനെയിൽനിന്നുള്ള നാലംഗ കുടുംബം ഉൾപ്പെടെ 22 പേരാണ്‌ അപകടത്തിൽ മരിച്ചത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top