വാഷിങ്ടൺ> ചൊവ്വയിൽ ആദ്യം എത്തുന്നത് സ്ത്രീകളായിരിക്കുമെന്ന് നാസ തലവൻ ജിം ബ്രിഡൻസ്റ്റെയിൻ പറഞ്ഞു. എന്നാൽ, ആരായിരിക്കും എന്നതിനെ സംബന്ധിച്ച് കൃത്യമായ വിവരം പുറത്തുവിട്ടില്ല. ഇനി വരാൻപോകുന്ന പല പദ്ധതികളിലും സ്ത്രീകളാണ് മുന്നിട്ടിറങ്ങുന്നതെന്നും ജിം പറഞ്ഞു. ചന്ദ്രനിലേക്ക് സ്ത്രീകൾ പോകുമോ എന്ന ചോദ്യത്തിനാണ് ചന്ദ്രനിലേക്കെന്നല്ല ചൊവ്വയിലേക്കുതന്നെ ആദ്യം പോകുന്നത് സ്ത്രീകളായിരിക്കുമെന്ന മറുപടിയാണ് നൽകിയത്.
റേഡിയോ പരിപാടിയായ ‘സയൻസ് ഫ്രൈഡേയിലാണ്’ സംസാരിച്ചത്. പൈലറ്റുൾപ്പെടെ എല്ലാ യാത്രികരും സ്ത്രീകളായുള്ള മിഷൻ ദേശീയ വനിതാ മാസമായ മാർച്ചിൽത്തന്നെയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..